തിരുവനന്തപുരം: ബംഗാള്‍ ഉള്‍കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറാന്‍ സാധ്യത.ബംഗാള്‍ ഉള്‍ക്കടലില്‍ വടക്കന്‍ ആന്‍ഡമാന്‍ കടലിനു മുകളിലാണ് ന്യൂന മര്‍ദ്ദം രൂപപ്പെട്ടത്. ശനിയാഴ്ച പടിഞ്ഞാറ് വടക്ക് പടിഞ്ഞാറന്‍ ദിശയില്‍ സഞ്ചരിച്ച് തീവ്രന്യൂനമര്‍ദ്ദമാകും. ഞായറാഴ്ച ഇത് സിത്രംഗ് ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.
അറബിക്കടലില്‍ മഹാരാഷ്ട്ര തീരത്തിനു സമീപം ചക്രവാതചുഴി നിലനില്‍ക്കുന്നതിന്റെ ഫലമായി കേരളത്തില്‍ ഒക്ടോബര്‍ 20 മുതല്‍ 22 വരെ വ്യാപകമായ മഴക്ക് സാധ്യതയുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
പടിഞ്ഞാറ്- വടക്ക് പടിഞ്ഞാറ് മേഖലയിലേക്ക് സഞ്ചരിച്ച് ശനിയാഴ്ചയോടെ തീവ്രന്യൂനമര്‍ദ്ദമായി മാറും. ഞായറാഴ്ചയോടെ ബംഗാള്‍ ഉള്‍ക്കടലില്‍ ഇത് ചുഴലിക്കാറ്റായി മാറുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. കടലിന്റെ ജലനിരപ്പില്‍ നിന്ന് 7.6 കിലോമീറ്റര്‍ ചുറ്റളവില്‍ വരെയാണ് ചക്രവാതം ചുറ്റികറങ്ങുന്നത്.