Friday, November 22, 2024
spot_imgspot_img
HomeIndiaകേന്ദ്ര സർക്കാരിന് എതിരെ പ്രതിഷേധം, ഡി രാജ അറസ്റ്റിൽ

കേന്ദ്ര സർക്കാരിന് എതിരെ പ്രതിഷേധം, ഡി രാജ അറസ്റ്റിൽ

ചെന്നൈ: തമിഴ്നാട്ടിലെ ഗിണ്ടിയിൽ ഗവർണർ ഹൗസ് ഉപരോധിക്കാനെത്തിയ സിപിഐ ജനറൽ സെക്രട്ടറി ഡി രാജയുൾപ്പെടെയുള്ള നേതാക്കളെയും പ്രവർത്തകരെയും അറസ്റ്റ് ചെയ്ത് തമിഴ്നാട് പൊലീസ്. തമിഴ്നാട് ഗവർണർ ആർ എൻ രവിയെ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഡി.രാജയുടെ നേതൃത്വത്തിൽ മാർച്ച് സംഘടിപ്പിച്ചത്. സിപിഐ തമിഴ്നാട് സെക്രട്ടറി മുത്തരശൻ ഉൾപ്പെടെയുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. “തമിഴ്‌നാട് ഗവർണർ ആർ എൻ രവി ഭരണഘടനാ വിരുദ്ധമായി പ്രവർത്തിക്കുകയാണെന്നും തമിഴ്‌നാട് സർക്കാരിന്റെ നടപടിക്കെതിരെ പ്രവർത്തിക്കുന്ന ഗവർണർക്കെതിരെ തമിഴ്‌നാട്ടിലെ ജനങ്ങൾ രം​ഗത്തെത്തണമെന്നും” ആവശ്യപ്പെട്ട് സിപിഐ റാലി സംഘടിപ്പിച്ചത്. റാലി മുതിർന്ന കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവ് ആർ നല്ലക്കണ്ണ് ഉദ്ഘാടനം ചെയ്തു. ദേശീയ ജനറൽ സെക്രട്ടറി ഡി.രാജ റാലിക്ക് നേതൃത്വം നൽകി. സംസ്ഥാന സെക്രട്ടറി മുത്തരശൻ നിയമസഭ, ജനപ്രതിനിധികൾ തുടങ്ങിയവർ റാലിയിൽ പങ്കെടുത്തു.

ഗവർണർക്കും കേന്ദ്രസർക്കാരിനുമെതിരെ മുദ്രാവാക്യം വിളിച്ചാണ് സെയ്ദാപ്പേട്ട കുയാവർ റോഡിൽ റാലി ആരംഭിച്ചത്. ഒരു കിലോമീറ്ററോളം നീണ്ട റാലി സൈദാപേട്ടയിലെ പനഗൽ ഹൗസിൽ എത്തിയപ്പോൾ റാലിയിൽ പങ്കെടുത്തവരെ പൊലീസ് തടഞ്ഞുനിർത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. തുടർന്ന് പൊലീസും കമ്മ്യൂണിസ്റ്റ് പാർട്ടി ഭാരവാഹികളും തമ്മിൽ ഉന്തും തള്ളുമുണ്ടായി. തുടർന്ന് ഡി രാജ, സംസ്ഥാന സെക്രട്ടറി മുത്തരശൻ, പാർലമെന്റ് അംഗങ്ങളായ സുപ്പുരയൻ, സെൽവരാജ്, നിയമസഭാംഗങ്ങളായ മാരിമുത്തു, തളി രാമചന്ദ്രൻ, മറ്റ് ഭരണാധികാരികൾ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

“ഭാഷകളിലും സംസ്‌കാരത്തിലും വൈവിധ്യമുള്ള ഇന്ത്യ ഫെഡറൽ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന രാഷ്ട്രമാണ്. എന്നാൽ, ബിജെപിയും ആർഎസ്എസും ഫെഡറൽ സംവിധാനം തകർത്ത് ഏകാധിപത്യ ഭരണം കൊണ്ടുവരാനാണ് ശ്രമമിക്കുന്നതെന്ന് ഡി രാജ ആരോപിച്ചു. കേന്ദ്ര ബിജെപി സർക്കാർ നാനാത്വത്തിനെതിരായി പ്രവർത്തിക്കുകയാണ്. ബിജെപിക്ക് അധികാരമില്ലാത്ത സംസ്ഥാനത്ത് ഗവർണർ മുഖേന ഭരണപ്രതിസന്ധി സൃഷ്ടിക്കുകയെന്നതാണ് അവരുടെ ആവശ്യം. ഇന്ത്യയിൽ ഭരണഘടനാ നിയമം സംരക്ഷിക്കപ്പെടണം. പക്ഷെ അതിനോടൊപ്പം ഗവർണർ പദവി അനാവശ്യമാണെന്ന് റാലിയെ അഭിസംബോധന ചെയ്യവെ അദ്ദേഹം പറഞ്ഞു.

ആർഎസ്എസ് സംഘടനയുടെ രാഷ്ട്രീയ വിഭാഗമായാണ് ബിജെപി പ്രവർത്തിക്കുന്നത്. 2024ലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ തമിഴ്‌നാട്ടിൽ ബിജെപിയ്ക്കു അവരെ കൂട്ടുപിടിക്കുന്നവർക്കും തക്കതായ മറുപടി തമിഴ് മക്കൾ നൽകുമെന്നു അദ്ദേഹം പറഞ്ഞു. തമിഴ്നാട്ടിലെ ജനങ്ങളെ സംരക്ഷിക്കാനും ജനാധിപത്യം സംരക്ഷിക്കാനും സമരം അനിവാര്യമാണ്. അത്തരമൊരു പോരാട്ടത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഒരു പ്രധാന പങ്ക് വഹിക്കുംമെന്നും അദ്ദേഹം വ്യക്തമാക്കി.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares