Monday, November 25, 2024
spot_imgspot_img
HomeKeralaഭക്ഷ്യ വിഷബാധയേറ്റ് വീണ്ടും മരണം; കുഴിമന്തി കഴിച്ച് കാസർകോട് പെൺകുട്ടി മരിച്ചു

ഭക്ഷ്യ വിഷബാധയേറ്റ് വീണ്ടും മരണം; കുഴിമന്തി കഴിച്ച് കാസർകോട് പെൺകുട്ടി മരിച്ചു

കാസർകോട്: സംസ്ഥാനത്ത് ഭക്ഷ്യ വിഷബാധയേറ്റ് വീണ്ടും മരണം. കാസർക്കാട് തലക്ലായിലെ അഞ്ജുശ്രീ പാർവ്വതിയാണ് മരിച്ചത്. ജനുവരി ഒന്നിനാണ് പെൺകുട്ടി ഓൺലൈനിൽ കുഴിമന്തി ഓർഡർ ചെയ്ത് കഴിച്ചത്. തുടർന്ന് അസ്വസ്ഥത അനുഭവപ്പെട്ടു. കാസർകോട്ടെ ആശുപത്രിയിലാണ് ആദ്യം ചികിത്സ തേടിയത്. പിന്നീട് നില വഷളായപ്പോഴാണ് മംഗലാപുരത്തേ സ്വാകാര്യ ആശുപത്രിയിലേക്ക് കുട്ടിയെ മാറ്റുകയായിരുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പുതുവത്സര ദിനത്തിൽ ഓൺലൈനായി വാങ്ങിയ കുഴിമന്തി കഴിച്ചതിന് ശേഷമാണ് അഞ്ജുശ്രീക്ക് ശാരീരിക അസ്വാസ്ഥ്യമുണ്ടായത്. റൊമൻസിയ എന്ന ഹോട്ടലിൽ നിന്നാണ് കുഴിമന്തി പാഴ്സൽ വാങ്ങിയത്. ശാരീരിക അസ്വാസ്ഥ്യത്തെത്തുടർന്ന് കാസർകോട് തന്നെയുള്ള സ്വകാര്യ ആശുപത്രിയിൽ ആദ്യം പ്രവേശിപ്പിച്ചു. പിന്നീട് നില ​ഗുരുതരമായതിനെത്തുടർന്നാണ് മംഗലാപുരത്തെ ആശുപത്രിയിലേക്ക് മാറ്റിയത്. 

കുട്ടിയുടെ ബന്ധുക്കൾ മംഗലാപുരത്താണ്. സംഭവത്തിൽ കുട്ടിയുടെ ബന്ധുക്കൾ മേൽപ്പറമ്പ് പൊലീസിൽ പരാതി നൽകി. മംഗലാപുരത്ത് പെൺകുട്ടിയെ ചികിത്സിച്ച ആശുപത്രി അധികൃതർ ഇക്കാര്യത്തിൽ സ്ഥിരീകരണം നൽകിയിട്ടില്ല. എന്നാൽ കാസർകോട് പെൺകുട്ടിയെ ആദ്യം ചികിത്സിച്ച ആശുപത്രിയിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റാണ് കുട്ടി അവശനിലയിലായതെന്ന് വിവരം പുറത്തുവിട്ടിരുന്നു. 

സംസ്ഥാനത്ത് ആറ് ദിവസത്തിനിടെ ഭക്ഷ്യവിഷബാധയേറ്റ് രണ്ടാമത്തെ മരണമാണ് റിപ്പോർട്ട് ചെയ്യുന്നത്. കോട്ടയത്ത് നഴ്സിന്റെ മരണത്തെ തുടർന്ന് സംസ്ഥാനത്ത് വ്യാപകമായി ഭക്ഷ്യ സുരക്ഷാ പരിശോധന നടത്തുന്നതിനിടെയാണ് വീണ്ടുമൊരു മരണം ഉണ്ടായത്. ഇവർക്ക് പുറമെ കൂടുതൽ സംസ്ഥാനത്ത് നിരവധിപേർക്ക് ഭക്ഷ്യവിഷബാധയേറ്റിരുന്നു.

കഴിഞ്ഞ മെയ് മാസത്തിലും കാസർകോട് ഭക്ഷ്യവിഷബാധയേറ്റ് മരണം സംഭവിച്ചിരുന്നു. അന്ന് ചെറുവത്തൂരിൽ 16 വയസുകാരിയായ ദേവനന്ദയെന്ന പെൺകുട്ടിയുടെ മരണപ്പെട്ടിരുന്നു.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares