Thursday, November 21, 2024
spot_imgspot_img
HomeKeralaപാലക്കാട് പ്രസവത്തെ തുടർന്ന് അമ്മയും കുഞ്ഞും മരിച്ച സംഭവം:സമഗ്ര അന്വേഷണം വേണം, എഐവൈഎഫ്

പാലക്കാട് പ്രസവത്തെ തുടർന്ന് അമ്മയും കുഞ്ഞും മരിച്ച സംഭവം:സമഗ്ര അന്വേഷണം വേണം, എഐവൈഎഫ്

തിരുവനന്തപുരം:പാലക്കാട് നവജാത ശിശുവും അമ്മയും മരിച്ച സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തി കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് എഐവൈഎഫ് സംസ്ഥാന എക്സിക്യൂട്ടീവ് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

ജൂണ്‍ 29 ന് തങ്കം ആശുപത്രിയില്‍ എത്തിച്ച യുവതിയുടെ ചികിത്സയുമായി ബന്ധപ്പെട്ട് ആശുപത്രി അധികൃതരുമായി സംസാരിക്കുമ്പോള്‍ തൃപ്തികരമായ മറുപടി ലഭിച്ചില്ലെന്നും രോഗി അപകടത്തിലാകുമെന്നറിഞ്ഞിട്ടും മികച്ച ചികിത്സ ലഭ്യമാക്കാനും ആശുപത്രി അധികൃതര്‍ വിമുഖത കാണിച്ചെന്നുള്ള വിവരങ്ങളാണ് പുറത്തു വന്നിട്ടുള്ളത്. ഈ സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് എഐവൈഎഫ് സംസ്ഥാന പ്രസിഡന്‍റ് എന്‍.അരുണും സെക്രട്ടറി ടി.ടി.ജിസ്മോനും പറഞ്ഞു.

തങ്കം ആശുപത്രിയിൽ അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ സമഗ്ര അന്വേഷണം ഉണ്ടാകണമെന്ന് എഐവൈഎഫ് പാലക്കാട്‌ ജില്ലാ കമ്മിറ്റിയും ആവശ്യപ്പെട്ടിട്ടുണ്ട്. തത്തമംഗലം സ്വദേശി ഐശ്വര്യയാണ് മരണപ്പെട്ടത്. ഐശ്വര്യ ജന്മം നൽകിയ നവജാത ശിശുവും മരണപ്പെട്ടിരുന്നു. ആറു ദിവസം മുമ്പാണ് പ്രസവ വേദനയെ തുടർന്ന് 23 വയസുകാരി ഐശ്വര്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 9 മാസവും പരിശോധിച്ച ഡോക്ടറുടെ സേവനം ലഭ്യമായില്ലെന്നും ഡ്യൂട്ടി ഡോക്ടർമാരുടെ സേവനവും കാര്യക്ഷമമായി ലഭിച്ചില്ലെന്നും യഥാസമയം കാര്യങ്ങൾ അറിയിച്ചില്ലെന്നുള്ള കുടുംബത്തിൻ്റെ ആരോപണം നിലനിൽക്കുകയാണ്.

ഗുരുതരമായ വീഴ്ചകൾ തങ്കം ആശുപത്രിയിൽ വന്നു എന്നാണ് ലഭ്യമാകുന്ന വിവരങ്ങളിൽ നിന്ന് മനസ്സിലാകുന്നത്. ആർഡിഒ യും പൊലീസും നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഇത് വേഗത്തിൽ പൂർത്തിയാക്കി 2 ജീവനുകൾ നഷ്ടപ്പെടുത്തിയതിൽ അനാസ്ഥ കണ്ടെത്തി കുറ്റക്കാർക്കെതിരെ ശക്തമായ നടപടി ഉണ്ടാകണമെന്നും എഐവൈഎഫ് ജില്ലാ സെക്രട്ടറി കെ ഷാജഹാൻ പ്രസിഡന്റ് പി നൗഷാദ് എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares