Friday, November 22, 2024
spot_imgspot_img
HomeLatest Newsഓസ്കർ പുരസ്കാര വേദിയിൽ അവതാരകയാവാൻ ദീപിക പദുക്കോൺ

ഓസ്കർ പുരസ്കാര വേദിയിൽ അവതാരകയാവാൻ ദീപിക പദുക്കോൺ

95-ാമത് ഓസ്കർ പുരസ്കാര വേദിയിൽ അവതാരകയായി നടി ദീപിക പദുക്കോണും. 16 പേരാണ് ഓസ്‍കറിന് അവതാരകരായിട്ടുണ്ടാകുക. ദീപിക പദുക്കോണിന് പുറമേ റിസ് അഹമ്മദ്, എമിലി ബ്ലണ്ട്, ഗ്ലെൻ ക്ലോസ്, ജെന്നിഫര്‍ കോനെല്ലി, അരിയാന ഡിബോസ്, സാമുവല്‍ എല്‍ ജാക്സണ്‍, ഡ്വെയ്‍ൻ ജോണ്‍സണ്‍, മൈക്കല്‍ ബി ജോര്‍ഡൻ, ട്രോയ് കോട്‍സൂര്‍, ജോനാഥൻ മേജേഴ്സ്, മെലിസ മക്കാര്‍ത്തി, ജാനെല്‍ മോനെ, സോ സാല്‍ഡാന, ക്വസ്‍റ്റേ്ലാവ്, ഡോണി യെൻ എന്നിവരാണ് മറ്റ് അവതാരകര്‍.

2016ല്‍ ഓസ്‍കാര്‍ പ്രഖ്യാപനത്തിന് അവതാരകയായി ബോളിവുഡ് നടി പ്രിയങ്ക ചോപ്രയുമുണ്ടായിരുന്നു.ഖത്തറില്‍ ഈയിടെ കഴിഞ്ഞ ഫിഫാ ലോകകപ്പില്‍ ട്രോഫി അനാവരണം ചെയ്തത് ദീപികയായിരുന്നു. കഴിഞ്ഞവര്‍ഷം നടന്ന കാന്‍ ചലച്ചിത്രമേളയിലെ ജൂറിയംഗമായും ദീപിക ഇടംപിടിച്ചു.

ഇന്ത്യൻ സമയം മാർച്ച് 13നാണ് ഓസ്കർ അവാർഡ് പ്രഖ്യാപനം. ഇന്ത്യയെ സംബന്ധിച്ചിടത്തോളം സിനിമാ പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ദിവസംകൂടിയാണത്. മികച്ച ഒറിജിനല്‍ സോംഗ് വിഭാഗത്തില്‍ അവാര്‍ഡിന് മത്സരിക്കുന്ന ‘ആര്‍ആര്‍ആറി’ലെ ‘നാട്ടു നാട്ടു’വിലാണ് ആരാധകരുടെ പ്രതീക്ഷ.

‘ഓള്‍ ദാറ്റ് ബ്രീത്ത്‍സ്’, കാര്‍ത്തികി ഗോണ്‍സാല്‍വസിന്റെ ‘ദ് എലിഫെന്റ് വിസ്‍പേഴ്‍സ്’ എന്നീ ഡോക്യുമെന്ററികളും ഇന്ത്യയില്‍ നിന്ന് ഓസ്‍കറിന് മത്സരിക്കുന്നുണ്ട്.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares