ജനാധിപത്യത്തെ കുരുതികൊടുക്കാൻ ശ്രമിക്കുന്ന ഫാസിസ്റ്റ് ശക്തികൾക്കെതിരെ അണിനിരക്കാൻ ആഹ്വാനം ചെയ്തുകൊണ്ട് എഐവൈഎഫ് സംഘടിപ്പിക്കുന്ന ഡെമോക്രാറ്റിക് സ്ട്രീറ്റിനു ഇന്ന് തുടക്കമാകും. കേരളത്തിലെ എല്ലാ ജില്ലാ കേന്ദ്രങ്ങലിലുമായി 30,31 തിയതികളിലാണ് പ്രതിഷേധ സംഗമം സംഘടിപ്പിക്കുക.
കാസർകോട് എഐവൈഎഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നീലേശ്വരത്ത് സംഘടിപ്പിക്കുന്ന ഡെമോക്രാറ്റിക് സ്ട്രീറ്റ് സിപിഐ നാഷണൽ കൗൺസിൽ അംഗം പി വസന്തം ഉദ്ഘാടനം നിർവഹിക്കും. വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സദസ്സ് സിപിഐ ദേശീയ കൗൺസിൽ അംഗം സത്യൻ മൊകേരി ഉദ്ഘാടനം ചെയ്യും. കൽപ്പറ്റയിൽ വച്ചാണ് ഡെമോക്രാറ്റിക് സ്ട്രീറ്റ് സംഘടിപ്പിക്കുന്നത്. തൃശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഡെമോക്രാറ്റിക് സ്ട്രീറ്റ് സിപിഐ ദേശീയ എക്സിക്യൂട്ടിവ് അംഗം പി സന്തോഷ് കുമാർ എംപി ഉദ്ഘാടനം നിർവഹിക്കും.
ഇടുക്കി ജില്ലയുടെ ആഭിമുഖ്യത്തിൽ കട്ടപ്പനയിൽ സംഘടിപ്പിക്കുന്ന ഡെമോക്രാറ്റിക് സ്ട്രീറ്റ് എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുൺ ഉദ്ഘാടനം നിർവഹിക്കും. എഐവൈഎഫ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന സദസ്സ് എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്മോൻ ഉദ്ഘാടനം ചെയ്യും. പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പരിപാടി സിപിഐ എക്സി. അംഗം കെ പ്രകാശ് ബാബു ഉദ്ഘാടനം നിർവഹിക്കും. കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സദസ് കൃഷി മന്ത്രി പി പ്രസാദ് ഉദ്ഘാടനം നിർവഹിക്കും. തിരുവനന്തപുരത്ത് നടക്കുന്ന ഡെമോക്രാറ്റിക് സ്ട്രീറ്റ് റവന്യൂ മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്യും. ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഡെമോക്രാറ്റിക് സ്ട്രീറ്റ് പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും.മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ഡെമോകാറ്റിക് സ്ട്രീറ്റ് സിപിഐ അസിസ്റ്റന്റ് സെക്രട്ടറി പി പി സുനീർ ഉദ്ഘാടനം ചെയ്യും.