തിരുവനന്തപുരം: സഭക്കുള്ളിൽ അക്രമം അഴിച്ചുവിട്ട് കോൺഗ്രസ്. സ്പീക്കറുടെ ഓഫീസിനു മുന്നിലും ചേംബറിന് മുൻപിലും പ്രതിപക്ഷം നടത്തിയ പ്രതിഷേധമാണ് കയ്യാങ്കളിയിലേക്കെത്തിയത്. പ്രതിപക്ഷത്തിന്റെ അക്രമണത്തിൽ സനീഷ് കുമാർ ജോസഫ് എം.എൽ.എയ്ക്കും വാച്ച് ആന്റ് വാർഡ് മാർക്ക് അടക്കം പരിക്കേറ്റു.
പ്രതിപക്ഷ പ്രതിഷേധത്തിനിടെ പരിക്കേറ്റ സനീഷ് കുമാർ ജോസഫ് എം.എൽ.എയെയും നിയമസഭാ വാച്ച് ആൻറ് വാർഡുമാരെയും ഡെപ്യൂട്ടി സ്പീക്കർ ജനറൽ ആശുപത്രിയിലെത്തി സന്ദർശിച്ചു. നിയമസഭാ ഹൗസിംഗ് കമ്മിറ്റി ചെയർമാൻ കോവൂർ കുഞ്ഞുമോൻ എംഎൽഎയും ഒപ്പമുണ്ടായിരുന്നു.
സ്പീക്കറിന്റെ ഓഫീസിന് മുന്നിലാണ് പ്രതിഷേധവുമായി പ്രതിപക്ഷനേതാവ് വി ഡി സതീശനും സംഘവും എത്തിയത്. സ്പീക്കറെ തടഞ്ഞുകൊണ്ട് അദ്ദേഹത്തിന്റെ ഓഫീസിന് മുന്നിൽ കുത്തിയിരിക്കുകയായിരുന്നു. സ്പീക്കർക്ക് സംരക്ഷണം നൽകാനെത്തിയ വാച്ച് ആന്റ് വാർഡുമാരെ പ്രതിപക്ഷ അംഗങ്ങൾ കയ്യേറ്റം ചെയ്തു.
പിന്നാലെ പ്രതിപക്ഷനേതാവ് അവരെ ഭീഷണിപ്പെടുത്തി. അഞ്ച് വനിതാ വാച്ച് ആൻഡ് വാർഡന്മാർ ഉൾപ്പെടെയുള്ളവർക്ക് ഗുരുതരപരിക്കേറ്റു. മൊയ്ദീൻ ഹുസൈൻ, പ്രതീഷ്, അഖില എസ് എച്ച്, നീതു, മേഘ, മാളവിക, ഷീന എന്നീ വാച്ച് ആൻഡ് വാർഡന്മാർക്കാണ് പരിക്കേറ്റത്.