കളമശ്ശേരി: സിപിഐ എറണാകുളം ജില്ലാ സെക്രട്ടറിയായി കെ എം ദിനകരനെ തെരഞ്ഞെടുത്തു. ആഗസ്റ്റ് 26 ന് ആരംഭിച്ച ജില്ലാ സമ്മേളനം ഇന്ന് അവസാനിച്ചു. ഏലൂരിൽ നടന്ന സമ്മേളനം സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനായിരുന്നു ഉദ്ഘാടനം ചെയ്തത്. പതാക, ബാനർ, കൊടിമര ജാഥകളും ജില്ലയിലെ മണ്മറഞ്ഞ പാർട്ടി നേതാക്കളുടെ വസതികളിൽ നിന്ന് ഛായാചിത്രങ്ങളുമായുള്ള 300 സ്മൃതി ജാഥകളോടെയാണ് എറണാകുളം ജില്ലാ സമ്മേളനത്തിനു തുടക്കാമയത്. ബിനോയ് വിശ്വം, കെ പ്രകാശ് ബാബു, കെ പി രാജേന്ദ്രൻ, എ കെ ചന്ദ്രൻ, ജെ ചിഞ്ചുറാണി, ഇ ചന്ദ്രശേഖരൻ, സി എൻ ജയദേവൻ തുടങ്ങിയവർ സമ്മേളനത്തിൽ പങ്കെടുത്തു.
തിരുവനന്തപുരത്ത് മാങ്കോട് രാധാകൃഷണനും, കൊല്ലത്ത് പി എസ് സുപാലും, പത്തനംതിട്ടയിൽ എ പി ജയനും, ആലപ്പുഴയിൻ പി ജെ ആഞ്ചലോസും, കോട്ടയത്ത് വി പി ബിനുവുമാണ് ജില്ലാ സെക്രട്ടറിമാർ. ഇടുക്കിയിൽ കെ സലീംകുമാർ, തൃശൂരിൽ വത്സരാജ്, പാലക്കാട് കെ പി സുരേഷ് രാജും കോഴിക്കോട് കെ കെ ബാലനേയും തെരഞ്ഞടുത്തിരുന്നു.