Sunday, November 24, 2024
spot_imgspot_img
HomeKeralaകൈകൂലിക്കാരായ ഉദ്യോഗസ്ഥരെ സർവ്വീസിൽ നിന്ന് പിരിച്ച് വിടുക: എഐവൈഎഫ്

കൈകൂലിക്കാരായ ഉദ്യോഗസ്ഥരെ സർവ്വീസിൽ നിന്ന് പിരിച്ച് വിടുക: എഐവൈഎഫ്

തൃപ്രയാര്‍ സബ്ബ് റീജണല്‍ മോട്ടോര്‍ വാഹന ഓഫീസിലെകൈകൂലിക്കാരയ ഉദ്യോഗസ്ഥര്‍ക്കെതിരെ സമഗ്ര അന്വേഷണം നടത്തണം എന്ന് ആവശ്യപ്പെട്ട് എഐവൈഎഫ് നാട്ടിക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആര്‍ടിഒ ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. മാര്‍ച്ച് എഐവൈഎഫ് ജില്ല സെക്രട്ടറി പ്രസാദ് പറേരി ഉദ്ഘാടനം ചെയ്തു. കൈക്കൂലി വാങ്ങിയതിന് എം.വി.ഐ യെയും,ഏജന്റിനേയും കഴിഞ്ഞ ദിവസം വിജിലന്‍സ് അറസ്റ്റു ചെയ്തിരുന്നു.ഇത് ഒറ്റപ്പെട്ട സംഭവമല്ല എന്നും പൊതുജനങ്ങളില്‍ നിന്ന് ഏജന്റുമാര്‍ മുഖാന്തിരം എല്ലാ സേവനങ്ങള്‍ക്കും ഫീസിനു പുറമേ വലിയ തുക കൈകൂലിയായി വാങ്ങുന്നത് പതിവാണ്. കൈകൂലിക്കാരായ ഉദ്യോഗസ്ഥരെ സര്‍വ്വീസില്‍ നിന്ന് പിരിച്ചു വിടണമെന്ന് ജില്ലാ സെക്രട്ടറി പ്രസാദ് പറേരി ആവശ്യപ്പെട്ടു.

മണ്ഡലം സെക്രട്ടറി വൈശാഖ് അന്തിക്കാട്, സി.പി.ഐ മണ്ഡലം സെക്രട്ടറി സി.ആര്‍.മുരളീധരന്‍, സി.പി.ഐ മണ്ഡലം കമ്മിറ്റി അംഗം കെ.സി.ബൈജു,നാട്ടിക ലോക്കല്‍ സെക്രട്ടറി മണി നാട്ടിക,അസി.സെക്രട്ടറി ബിജു കുയിലംപറമ്പില്‍ തുടങ്ങിയവര്‍ അഭിവാദ്യം ചെയ്തു സംസാരിച്ചു.മണ്ഡലം പ്രസിഡണ്ട് എം.ജെ.സജല്‍കുമാര്‍ അധ്യക്ഷത വഹിച്ചു.മണ്ഡലം കമ്മിറ്റി അംഗങ്ങളായ ജിഹാസ്, സൂരജ് കാരായി, നിതിന്‍.ടി,കെ.എസ്.ഉണ്ണികൃഷ്ണന്‍, അക്ഷയ് മാമ്പുള്ളി, അജിത്ത് നമ്പി തുങ്ങിയവര്‍ നേതൃത്വം നല്‍കി.എ.ഐ.എസ്.എഫ് മണ്ഡലം സെക്രട്ടറി അമൃത സുദേവന്‍ നന്ദി പറഞ്ഞു.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares