Friday, November 22, 2024
spot_imgspot_img
HomeKeralaഭഗത് സിങ് രക്തസാക്ഷി ദിനം; ഭക്ഷണം വിതരണം ചെയ്ത് എഐവൈഎഫ്

ഭഗത് സിങ് രക്തസാക്ഷി ദിനം; ഭക്ഷണം വിതരണം ചെയ്ത് എഐവൈഎഫ്

മാള: എഐവൈഎഫ് മാള മണ്ഡലം കമ്മിറ്റി നേതൃത്ത്വത്തിൽ മാർച്ച് 23 ഭഗത് സിങ് രക്തസാക്ഷി ദിനം ആചരിച്ചു. ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ധീര പോരാളി ഭഗത് സിങ്ങിന്റെ രക്തസാക്ഷിത്വ ദിനമാണ് ഇന്ന്. ജീവത്യാഗത്തിലൂടെ ഭഗത് സിങ് രാജ്യത്തിന് നൽകിയ സംഭാവന തലമുറകൾ പിന്നിട്ടിട്ടും നമ്മൾ ആദരവോടെ ഓർക്കുന്നു.

രക്തസാക്ഷി ദിനത്തിന്റെ ഭാഗമായി മാള ഗവ: ഹോസ്പിറ്റലിൽ ലഘുഭക്ഷണം വിതരണം ചെയ്തു. അനുസ്മരണ ചടങ്ങ് കെ വി വസന്തകുമാർ ഉദ്ഘാടനം ചെയ്തു. രമ്യശ്രീജേഷ് എഐവൈഎഫ് മാള മണ്ഡലം പ്രസിഡന്റ് അധ്യക്ഷത വഹിച്ചു.

വി എസ് ഗോപാലകൃഷ്ണൻ എഐവൈഎഫ് മാള മണ്ഡലം സെക്രട്ടറി സ്വാഗതം ആശംസിച്ചു. ഉരുണ്ടോളിൽ അപ്പു, ആര്യ സി കെ, സിജു സുകുമാരൻ, ലിബിൻ പ്ലാക്കൽ, അജയ്കുമാർ സി സി എന്നീവർ ഭക്ഷണ വിതരണത്തിനു നേതൃത്വം നൽകി.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares