കാസർകോട്: ഭക്ഷ്യവിഷബാധയെ തുടർന്ന് കാസർകോട് എഐവൈഎഫ് പ്രവർത്തക അഞ്ജു ശ്രീ പാർവതി മരിച്ച സംഭവത്തിൽ പ്രതികരണവുമായി എഐവൈഎഫ്. എഐവൈഎഫ് കാസർകോട് ജില്ലാ നേതൃത്വമാണ് പ്രസ്ഥാവനയുമായി രംഗത്തെത്തിയത്.
ഉദ്യോഗസ്ഥ അലംഭാവത്തിന്റെയും, ലാഭേച്ഛ മാത്രം മുൻനിർത്തി പ്രവർത്തിക്കുന്ന ഹോട്ടൽ മുതലാളിമാരും തുടർച്ചയായി സൃഷ്ടിക്കുന്ന രക്തസാക്ഷികളിൽ ഒരാൾ ആണ് അഞ്ജു ശ്രീ പാർവതിയെന്ന് എഐവൈഎഫ് ജില്ലാ നേതൃത്വം വ്യക്തമാക്കി. എഐവൈഎഫ് ബേനൂർ യൂണിറ്റ് അംഗമായ അഞ്ജുവിന്റേത് നരഹത്യയാണ്.
ക്രൂരമായ അലംഭാവം വക വെച്ചു കൊടുക്കാൻ എഐവൈഎഫ് തയ്യാറാകില്ല. ഇത്തരം വ്യക്തികളെ പൊതു വിചാരണയ്ക്ക് വിധേയമാക്കാനുള്ള സാഹചര്യം സൃഷ്ടിക്കരുതെന്നു എഐവൈഎഫ് സെക്രട്ടറി എം ശ്രീജിത്ത് താക്കീത് നൽകി.
ജനുവരി ഒന്നിനാണ് അഞ്ജു ഓൺലൈൻ വഴി കുഴിമന്തി ഓർഡർ ചെയ്ത് കഴിച്ചത്. തുടർന്ന് അസ്വസ്ഥത അനുഭവപ്പെട്ടു. കാസർകോട്ടെ ആശുപത്രിയിലാണ് ആദ്യം ചികിത്സ തേടിയത്. പിന്നീട് നില വഷളായപ്പോഴാണ് മംഗലാപുരത്തേ സ്വാകാര്യ ആശുപത്രിയിലേക്ക് കുട്ടിയെ മാറ്റുകയായിരുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അഞ്ജുശ്രീയുടെ മരണത്തിൽ എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുണും സെക്രട്ടറി ടി ടി ജിസ്മോനും ആദരാഞ്ജലികൾ അർപ്പിച്ചു.