കാസർകോട്: വർഗീയ ഫാസിസത്തിനും കേന്ദ്രസർക്കാരിൻ്റെ അവഗണനയ്ക്കുമെതിരെ ജനുവരി 30 ന് സംഘടിപ്പിക്കുന്ന ഡെമോക്രാറ്റിക് സ്ട്രീറ്റിന്റെ പ്രചരണാർത്ഥം എഐവൈഎഫ് കാസർകോട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ റിപ്പബ്ലിക് ദിനത്തിൽ സംഘടിപ്പിച്ച ജില്ലാതല സീനിയർ കബഡി ടൂർണമെൻ്റ് എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്മോൻ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ തുളസീധരൻ വളാനം അധ്യക്ഷത വഹിച്ചു.
സിപിഐ സംസ്ഥാന കൗൺസിൽ അംഗം ടി കൃഷ്ണൻ, ജില്ലാ അസി.സെക്രട്ടറി വി രാജൻ, അഡ്വ. വി സുരേഷ് ബാബു, കെ കുഞ്ഞിരാമൻ എഐവൈഎഫ് ജില്ലാ സെക്രട്ടറി എം ശ്രീജിത്ത് പ്രസിഡൻ്റ് അജിത് എം. സി , ബിജു ഉണ്ണിത്താൻ, രേണുക ഭാസ്കരൻ, സുനിൽ കാസർകോട്, ശ്രീജിത്ത് കുറ്റിക്കോൽ, നവീൻ തലക്ലായി, ഹരിദാസ് പെരുമ്പള, യദു കൃഷ്ണൻ എന്നിവർ സംസാരിച്ചു.
സംഘാടക സമിതി കൺവീനർ ഉണ്ണികൃഷ്ണൻ മാടിക്കാൽ സ്വാഗതം പറഞ്ഞു. വിക്ടറി പള്ളം ഒന്നാം സ്ഥാനവും, അർജുന അച്ചേരി രണ്ടാം സ്ഥാനവും നേടി. വിജയികൾക്കുള്ള സമ്മാനദാനം സിപിഐ സംസ്ഥാന അസി. സെക്രട്ടറി ഇ ചന്ദ്രശേഖരൻ എംഎൽഎ നിർവ്വഹിച്ചു.