Thursday, November 21, 2024
spot_imgspot_img
HomeTop Storiesബിസിനസ് രേഖകളിൽ കൃത്രിമം കാട്ടി: ട്രംപ് കുറ്റക്കാരനെന്ന് കോടതി; വിധി ജൂലൈ 11ന്

ബിസിനസ് രേഖകളിൽ കൃത്രിമം കാട്ടി: ട്രംപ് കുറ്റക്കാരനെന്ന് കോടതി; വിധി ജൂലൈ 11ന്

ന്യൂയോർക്ക്: ബിസിനസ് രേഖകളിൽ കൃത്രിമം കാട്ടി എന്ന കേസിൽ കേസിൽ ട്രംപ് കുറ്റക്കാരനെന്ന് ന്യൂയോർക്ക് കോടതി. 34 കേസുകളിലും മുൻ അമേരിക്കൻ പ്രസിഡൻറായ ഡോണൾഡ് ട്രംപ് കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. ഏകകണ്ഠമായാണ് ജൂറി ട്രംപ് കുറ്റക്കാരനെന്ന് വിധിച്ചത്. ശിക്ഷാവിധി ജൂലൈ 11ന് പ്രഖ്യാപിക്കും. കുറ്റക്കാരൻ എന്ന് കണ്ടെത്തിയതോടെ ഒരു കേസിൽ ശിക്ഷ ലഭിക്കുന്ന ആദ്യ യുഎസ് പ്രസിഡന്റ് എന്ന പേരും ട്രംപ് സ്വന്തമാക്കി.

2006ൽ ഉണ്ടായ ലൈംഗികബന്ധം മറച്ച് വയ്ക്കാനായി 2016ലെ തിരഞ്ഞെടുപ്പിൽ മത്സരിക്കവെ ജോമി സ്‌റ്റോമിക്ക് 1.30 ലക്ഷം ഡൊണാൾഡ് ട്രംപ് രേഖകളിൽ കൃത്രിമത്വം കാണിച്ച് നൽകിയെന്നാണ് കേസ്. പണം കൈമാറിയത് മറയ്ക്കാൻ 34 ബിസിനസ് രേഖകൾ വ്യാജമായി തയ്യാറാക്കിയെന്നായിരുന്നു ട്രംപിനെതിരായ ഹഷ് മണിക്കേസ്…

ട്രംപുമായി 2006ൽ ഉണ്ടായ ലൈംഗിക ബന്ധത്തെക്കുറിച്ച് സ്റ്റോമി ഡാനിയൽസ് കോടതിയിൽ നേരത്തേ വിശദീകരിച്ചിരുന്നു. തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് ജോ ബൈഡനുമായി ഒരിക്കൽകൂടി ഏറ്റുമുട്ടാനിരിക്കുകയാണ് ട്രംപ്. യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് 5 മാസം ശേഷിക്കെയാണ് കോടതി നടപടി.യഥാർഥ വിധി നവംബർ അഞ്ചിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ പുറത്തുവരുമെന്ന് ട്രംപ് പ്രതികരിച്ചു. നിലവിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നതിന് ട്രംപിന് തടസമില്ല.

Share and Enjoy !

Shares
youngindia
youngindiahttps://youngindianews.in
Young India is a Professional News Platform. We're dedicated to providing you the truth of reality, with a focus on dependability and News Facts. We're working with passion to dedicate our efforts for the society.
RELATED ARTICLES

Most Popular

Recent Comments

Shares