കണ്ണൂർ വിമാനത്തവളത്തെ തകർക്കരുത് കണ്ണൂരിന്റെ വികസനം തടയരുത് എന്ന മുദ്രാവാക്യമുയർത്തി എഐവൈഎഫ് സംഘടിപ്പിക്കുന്ന സെമിനാർ 2023 ഒക്ടോബർ 27ന് കണ്ണൂർ ജവഹർ ലൈബ്രറി ഹാളിൽ സംഘടിപ്പിക്കും. അഡ്വ പി സന്തോഷ് കുമാർ എം പി സെമിനാർ ഉദ്ഘാടനം ചെയ്യും.
വിമാന സർവ്വീസുകൾ വെട്ടിച്ചുരുക്കി കൊണ്ട് കേന്ദ്ര സർക്കാർ കണ്ണൂർ വിമാനത്താവളത്തോട് ചെയ്യുന്നത് തികച്ചും അവഗണനപരമായ നയമാണെന്ന് എഐവൈഎഫ് കണ്ണൂർ ജില്ലാ കമ്മറ്റി അഭിപ്രായപ്പെട്ടു. കണ്ണൂർ വിമാനത്താവളത്തിനായി കോടി കണക്കിന് രൂപയാണ് സംല്ഥാന സർക്കാർ ചെലവഴിച്ചിരിക്കുന്നത്. ജില്ലാ കമ്മറ്റി സംഘടിപ്പിക്കുന്ന സെമിനാറിൽ വിവിധ യുവജന സംഘടനാ പ്രതിനിധികൾ, പ്രവാസി സംഘനകൾ, വ്യാപാരി വ്യവസായി സംഘടനകൾ, പ്രമുഖ വ്യക്തിത്വങ്ങൾ ,ജനപ്രതിനിധികൾ സെമിനാറിൽ പങ്കെടുക്കും.
കണ്ണൂർ പ്രസ് ക്ലബ്ബിൽ നടന്ന വാർത്താ സമ്മേളനത്തിൽ എഐവൈഎഫ് ജില്ലാ പ്രസിഡന്റ് കെ ആർ ചന്ദ്രകാന്ത് , എഐവൈഎഫ് ജില്ലാ സെക്രട്ടറി കെ.വി സാഗർ , സംസ്ഥാന വൈസ് പ്രസിഡന്റ് കെ.വി രജീഷ് സംസ്ഥാന കമ്മറ്റി അംഗം കെ.വി പ്രശോഭ് എന്നിവർ പങ്കെടുത്തും