തിരൂർ: കച്ചവടവത്ക്കരിക്കപ്പെട്ട സമൂഹത്തിൽ യുവത്വത്തിന്റെ സ്വത്വം നിലനിർത്താൻ യുവജനപ്രസ്ഥാനങ്ങൾ മുൻപോട്ട് വരണമെന്ന് ഡോ. ജിനു സക്കറിയ ഉമ്മൻ . എഐവൈഎഫ് ജില്ലാ ക്യാമ്പിന്റെ ഭാഗമായി സംഘടിപ്പിച്ച വർത്തമാന കാല രാഷ്ട്രീയത്തിൽ യുവത എന്ന വിഷയത്തിൽ സംഘടിപ്പിച്ച ക്ലാസ്സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അരാഷ്ട്രീയവാദം സാമൂഹിക തിൻമയായി പരിണമിക്കപ്പെടുന്ന കാലത്ത് യുവാക്കളുടെ ചിന്ത തെറ്റിദ്ധരിക്കപ്പെടാൻ സാധ്യതയുണ്ട്. ചിന്തകൾ കമ്പോളവത്ക്കരിക്കപെടുന്നതാണ് നാട് നേരിടുന്ന പ്രതിസന്ധിയെന്നും അദ്ദേഹം കൂട്ടിചേർത്തു. നിർമ്മൽ മൂർത്തി സ്വാഗതവും ഫാസിൽ വെട്ടം നന്ദിയും പറഞ്ഞു.