സ്ത്രീധനത്തിന്റെ പേരിൽ തിരുവനന്തപുരത്തെ മെഡിക്കൽ പിജി വിദ്യാർത്ഥിനി ഡോ. ഷഹ്ന ആത്മഹത്യ ചെയ്ത സംഭവത്തിൽ കൊലക്കുറ്റത്തിന് കേസെടുക്കണം. സ്ത്രീധനമെന്ന നെറികേട് പരിഷ്കൃത സമൂഹത്തിൽ തുടരുന്നു എന്നത് അപമാനകരമായ കാര്യമാണ്.
സ്ത്രീധനത്തിൻ്റെ പേരിൽ ആത്മഹത്യയോ കൊലപാതകമോ ഉണ്ടാകുമ്പോൾ മാത്രമാണ് സങ്കീർണ്ണമായ ഈ വിഷയം ചർച്ച ചെയ്യുന്നത്. ആ ചർച്ചകൾക്ക് ചുരുങ്ങിയ കാലത്തെ ആയുസ് മാത്രമേ ഉണ്ടുവുകയുള്ളു. സ്ത്രീധനത്തിനെതിരെ സമൂഹം ഒറ്റക്കെട്ടായി നിലപാടു സ്വീകരിക്കണം. രാഷ്ട്രീയ സാമൂഹിക സാംസ്കാരിക പ്രവർത്തകർ അതിനു മുൻകൈ എടുക്കണം.
സ്ത്രീധനത്തിൻ്റെ പേരിൽ ഉറപ്പിച്ച വിവാഹത്തിൽ നിന്നും പിൻമാറിയ ഡോ.റുവൈസിനെതിരെ സ്ത്രീധന നിരോധന നിയമപ്രകാരവും ആത്മഹത്യ പ്രേരണയ്ക്കും മാത്രം കേസെടുത്താൽ മതിയാകില്ല. സ്ത്രീധനത്തിന്റെ പേരിലുള്ള ഓരോ ആത്മഹത്യയും കൊലപാതകം തന്നെയാണ്. അതിനാൽ കൊലക്കുറ്റത്തിന് കേസ് എടുക്കണം എന്ന് എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുണും സെക്രട്ടറി ടി ടി ജിസ്‌മോനും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.