നെടുമങ്ങാട് : ജൂലൈ മാസം 21മുതല്‍ 24 വരെ തീയതികളില്‍ നെടുമങ്ങാട് നടക്കുന്ന സി പി ഐ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ജൂലൈ 9 ന് (ശനി) സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ചിത്രരചനാ – പെയിന്റിംങ് മത്സരങ്ങള്‍ നടക്കുമെന്ന് സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ പാട്ടത്തില്‍ ഷെരീഫ് അറിയിച്ചു. പതിനൊന്നാം കല്ല് വഴിയോര വിശ്രമ കേന്ദ്രത്തില്‍ രാവിലെ 9.30 മുതല്‍ നഴ്സറി, എല്‍പി, യുപി, എച്ച്എസ് , എച്ച്എസ്എസ് വിഭാഗങ്ങളായാണ് മത്സരം ഒരുക്കിയിട്ടുള്ളത്. പങ്കെടുക്കാന്‍ താത്പര്യമുള്ള വിദ്യാര്‍ത്ഥികളും സ്കൂള്‍ അധികൃതരും 8 നു വൈകിട്ട് 4 ന് മുമ്പ് 99 954 89142,9946389860,95440589 42,8589060738എന്നീ നമ്പരുകളില്‍ ബന്ധപ്പെട്ട് പേര് രജിസ്റ്റര്‍ ചെയ്യണം.