സിപിഐ വയനാട് ജില്ലാ സെക്രട്ടറിയായി ഇ ജെ ബാബുവിനെ തെരഞ്ഞെടുത്തു. ഐക്യകണ്ഠനെയാണ് ഇ ജെ ബാബു തെരഞ്ഞെടുത്തത്. പാർട്ടി ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിയായിരിക്കെയാണ് അദ്ദേഹം സെക്രട്ടറി സ്ഥാനത്തെത്തുന്നത്. മാനന്തവാടി പയ്യാമ്പള്ളി ചെറൂർ സ്വദേശിയാണ് ബാബു. നാലുപതിറ്റാണ്ടുകളായി പൊതു രംഗത്ത് സജീവ സാനിധ്യമാണ് ബാബു.
തിരുവനന്തപുരത്ത് മാങ്കോട് രാധാകൃഷണനും, കൊല്ലത്ത് പി എസ് സുപാലും, പത്തനംതിട്ടയിൽ എ പി ജയനും, ആലപ്പുഴയിൻ പി ജെ ആഞ്ചലോസും, കോട്ടയത്ത് വി പി ബിനുവുമാണ് ജില്ലാ സെക്രട്ടറിമാർ. ഇടുക്കിയിൽ കെ സലീംകുമാർ, തൃശൂരിൽ വത്സരാജ്, പാലക്കാട് കെ പി സുരേഷ് രാജും കോഴിക്കോട് കെ കെ ബാലനേയും തെരഞ്ഞടുത്തിരുന്നു. എറണാകുളത്ത് കെ എം ദിനകരനും കണ്ണൂരിൽ സി പി സന്തോഷ്കുമാറും പാർട്ടിയെ നയിക്കും.