നിരോധിത സംഘടനയായ പോപുലര്‍ ഫ്രണ്ടിന്റെ മുന്‍ നേതാക്കളുടെ വീടുകളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡ്. പോപുലര്‍ ഫ്രണ്ടുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ ഇഡി റെയ്ഡ് നടത്തുന്നത്.
എറണാകുളം, തൃശൂര്‍, മലപ്പുറം, വയനാട് എന്നീ ജില്ലകളിലെ പിഎഫ്ഐയുടെ മുന്‍ രണ്ടാംനിര നേതാക്കളുടെ വീടുകളിലും പിഎഫ്‌ഐ ഓഫീസുകളിലുമാണ് റെയ്ഡ് നടക്കുന്നത്. ഹവാല പണമിടപാട് നടന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ് ഇഡി പരിശോധന. ഇന്ന് പുലര്‍ച്ചെ മുതലാണ് റെയ്ഡ് ആരംഭിച്ചത്.
ട്രസ്റ്റുകളുടെ മറവില്‍ വിദേശത്ത് നിന്നും പണമെത്തിയെന്നും അത് ദേശവിരുദ്ധ പ്രവര്‍ത്തനത്തിന് വിനിയോഗിച്ചെന്നുമാണ് പോപുലര്‍ ഫ്രണ്ടിനെതിരെ ഡല്‍ഹിയിലുള്ള കേസ്. ചാവക്കാട് പിഎഫ്ഐ മുന്‍ സംസ്ഥാന നേതാവ് അബ്ദുള്‍ ലത്തീഫിന്റെയും കൊച്ചി കുമ്പളത്തെ മുന്‍ ജില്ലാ പ്രസിഡന്റ് ജമാല്‍ മുഹമ്മദ്, എസ്ഡിപിഐ നേതാവ് നൂറുല്‍ അമീന്‍ തുടങ്ങിയവരുടെ വീട്ടിലുമാണ് പരിശോധന നടക്കുന്നത്.