Thursday, November 21, 2024
spot_imgspot_img
HomeIndiaനാഷണൽ ഹെറാൾഡ് കേസ്: വിദേശത്തുള്ള രാഹുൽ ​ഗാന്ധി ജൂൺ 13 ന് ഇഡിക്ക് മുന്നിൽ ഹാജരാകണം

നാഷണൽ ഹെറാൾഡ് കേസ്: വിദേശത്തുള്ള രാഹുൽ ​ഗാന്ധി ജൂൺ 13 ന് ഇഡിക്ക് മുന്നിൽ ഹാജരാകണം

ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ രാഹുൽ ഗാന്ധിയെ ചോദ്യചെയ്യുന്നത് ജൂൺ 13 ലേക്ക് മാറ്റി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. അന്ന് അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ നേരിട്ട് ഹാജരാകാൻ നിർദ്ദേശം നൽകിക്കൊണ്ട് രാഹുൽ​ഗാന്ധിക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസം രാഹുൽ ​ഗാന്ധിയോടും കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയോടും ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് ഇഡി നോട്ടീസ് അയച്ചിരുന്നു. രാഹുലിന്റെ വിദേശ യാത്രയുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യാനുള്ള തീയതി മാറ്റി നൽകിയത്. നേരത്തേ ജൂൺ രണ്ടിന് ഹാജരാകാനാണ് രാഹുലിനോട് ആവശ്യപ്പെട്ടിരുന്നത്. തീയതി മാറ്റി നൽകാൻ അന്വേഷണ ഏജൻസിയോട് രാഹുൽ ആവശ്യപ്പെട്ടിരുന്നു. നിലവിൽ വിദേശത്താണ് രാഹുൽ. ജൂൺ 5നാണ് അദ്ദേഹം ഇന്ത്യയിൽ തിരിച്ചെത്തുക.

കോവിഡ് ബാധിച്ചതിനെ തുടർന്ന് സോണിയാ ഗാന്ധി നിലവിൽ കൊവിഡ് ബാധിച്ച് ചികിത്സയിലാണ്. രോഗം ഭേദമായ ശേഷം അവരേയും ചോദ്യം ചെയ്യുമെന്ന് ഇഡി വ്യക്തമാക്കിയിട്ടുണ്ട്. സോണിയാ ഗാന്ധി നിലവിൽ ഐസൊലേഷനിലാണെന്ന് കോൺഗ്രസ് വക്താവ് രൺദീപ് ,സുർജെവാല പറഞ്ഞു. ഹാജരാകുന്നതിന് മുമ്പ് വീണ്ടും കോവിഡ് പരിശോധന നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. സോണിയ ഗാന്ധിക്ക് പിന്നാലെ പ്രിയങ്ക ഗാന്ധിക്കും കോവിഡ് സ്ഥിരീകരിച്ചതായും റിപ്പോർട്ടുണ്ട്.

യങ് ഇന്ത്യ ലിമിറ്റഡ് നാഷണൽ ഹെറാൾഡിനെ ഏറ്റെടുത്തത് നിയമവിരുദ്ധമാണെന്നും കള്ളപ്പണം വെളുപ്പിക്കാനാണെന്നും ആരോപിച്ചാണ് ഇഡി കേസെടുത്തത്. ഇതിന് പിന്നാലെ ഇഡി നടപടിയിൽ അപലപിച്ച് കോൺഗ്രസ് നേതാക്കൾ രംഗത്തെത്തിയിരുന്നു. നാഷണൽ ഹെറാൾഡിനെതിരായ കേസ് സ്വാതന്ത്ര്യ സമര സേനാനികളെ അപമാനിക്കാനാണെന്നും രാഷ്ട്രീയ എതിരാളികളെ അന്വേഷണ ഏജൻസികളെ കൊണ്ട് നിശബ്ദരാക്കുകയാണെന്നും കോൺഗ്രസ് ആരോപിച്ചു.

നാഷണൽ ഹെറാൾഡ് ദിനപത്രത്തിന്റെ ഉടമസ്ഥരായ അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡ് എന്ന കമ്പനിക്ക്, ഇന്ത്യൻ നാഷണൽ കോൺഗ്രസ് 90 കോടി രൂപ പലിശ രഹിത വായ്പയായി കൊടുത്തതാണെന്നും നേരത്തെ ആരോപണം ഉയർന്നിരുന്നു. സോണിയ ഗാന്ധിയും മകൻ രാഹുൽ ഗാന്ധിയുമാണ് യങ് ഇന്ത്യ ലിമിറ്റഡിന്റെ ഡയറക്ടർമാർ. സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയും അവരുടെ വിധേയരും ചേർന്ന്, കോടിക്കണക്കിനു രൂപയുടെ സ്വത്തുള്ള എ.ജെ.എൽ എന്ന കമ്പനിയെ യങ് ഇന്ത്യ എന്നൊരു കമ്പനി രൂപീകരിച്ച് തട്ടിയെടുത്തു എന്നതാണ് കേസ്.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares