Thursday, November 21, 2024
spot_imgspot_img
HomeEditorialഗാന്ധിയെ ഹിന്ദു തീവ്രവാദികൾ കൊന്നു തള്ളിയതാണ് - എഡിറ്റോറിയൽ

ഗാന്ധിയെ ഹിന്ദു തീവ്രവാദികൾ കൊന്നു തള്ളിയതാണ് – എഡിറ്റോറിയൽ

ഗാന്ധി വധത്തിന് ഇന്ന് 76 വർഷങ്ങൾ പിന്നിട്ടിരിക്കുന്നു. സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും നിരാശാജനകമായതും ഏറ്റവും വേദനാജനകവും ആയ ഒന്നായിരുന്നു ഗാന്ധി വധം. ‘എന്റെ ജീവിതമാണ്‌ എന്റെ സന്ദേശം’ എന്ന്‌ പറഞ്ഞ ഗാന്ധിജിയെ നിശ്ശബ്ദമാക്കിയത്‌ ആർഎസ്‌എസ്‌ പ്രതിനിധാനം ചെയ്യുന്ന ഹിന്ദുത്വ രാഷ്ട്രീയമാണ്‌ എന്നതിൽ തർക്കമില്ല. ‘സ്വേച്ഛാധിപത്യ വീക്ഷണമുള്ള വർഗീയസംഘടനയാണ്‌’ ആർഎസ്‌എസ്‌ എന്ന്‌ വിലയിരുത്തിയത്‌ ഗാന്ധിജി തന്നെയാണ്‌.

1948 ജനുവരി 30 ന് കൊലപ്പെടുന്നതുവരെ അദ്ദേഹം പ്രായം മറന്ന് പോരാടിയത് അത്രയും രാജ്യത്തെ മതഭ്രാന്തന്മാരുടെ കൈയിൽ നിന്നും മോചിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ്. മതത്തിന്റെ പേരിൽ രാജ്യത്തുയർന്ന വിദ്വേഷത്തിന്റെ തീജ്വല കെടുത്താൻ അദ്ദേഹം തന്റെ 78-ാം വയസ്സിൽ രാജ്യത്തുെടെനീളം കലാപത്തിന്റെ ഇരകളെ സന്ദർശിച്ചു. 1947 മുതൽ 1948 വരെ രാജ്യത്തെവിടെ കലാപമുണ്ടായലും അവിടെയെത്താൻ ​ഗാന്ധി യാത്രകൾ നടത്തി. ശാരീരിക അവശതകളെ അവ​ഗണിച്ച് അദ്ദേഹം മർദ്ദിതരുടെ ഒപ്പം നിന്നു. മതഭ്രന്തരുടെ ഇരയാവും എന്നു അറിഞ്ഞിട്ടുപോലും തെല്ലും ഭയമില്ലാതെ ആ മനുഷ്യൻ രാജ്യത്തിനായി നിലകൊണ്ടു.

ഒടുവിൽ ആ മഹാനായ മനുഷ്യന്റെ ജീവനെടുത്ത നാഥുറാം വിനായക് ഗോഡ്‌സെ എന്ന രാജ്യദ്രോഹി തകർത്തെറിഞ്ഞത് മനുഷ്യ സ്നേഹത്തെക്കുറിച്ചും സഹാനുഭൂതിയേക്കുറിച്ചും നമ്മളെ പഠിപ്പിച്ച ഒരു പച്ചയായ മനുഷ്യനേയായിരുന്നു.
ഗാന്ധിവധത്തിനു ​ഗോഡ്സേയ്ക്ക് തോക്കു നൽകി വിട്ടത് സവർക്കർ ഉൾപ്പെടെയുള്ള കൊടും കുറ്റവാളികൾ. ഇന്ന് രാജ്യം ​ഗാന്ധിയുടെ 75-ാം ​ഗാന്ധി രക്തസാക്ഷി ദിനം ആചരിക്കുന്നവേളയിൽ സവർക്കറിനേയും ​ഗോഡ്സയേയും രാജ്യത്തിന്റെ വീര പുരുഷന്മാരാക്കാനുള്ള ശ്രമമാണ് ബിജെപി സർക്കാർ നടത്തുന്നത്. മഹാത്മജിയുടെ മതനിരപേക്ഷത എന്ന ആശയത്തില്‍ നിന്ന് നമ്മുടെ അധികാരികള്‍ വളരെ അകന്നുപോയിരിക്കുന്നു. വെറുപ്പിന്റെയും മത വിദ്വേഷത്തിന്റെയും പ്രത്യയശാസ്ത്ര അടിത്തറയില്‍ നിന്നുകൊണ്ട് കലാപങ്ങളും അക്രമങ്ങളും സൃഷ്ടിക്കുന്നു. മഹാത്മാ ഗാന്തിയെ എന്നെന്നേക്കുമായി ഇന്ത്യയുടെ ചരിത്രത്തിൽ നിന്ന്‌ മായ്ച്ചു കളയാൻ ഹിന്ദു തീവ്രവാദികൾ നിരന്തരം ശ്രമിക്കുന്നു.

എത്രത്തോളം മായ്ച്ചു കളയാൻ ശ്രമിക്കുന്നുവോ അത്രത്തോളം തെളിഞ്ഞു വരുന്നൊരു പ്രത്യയശാസ്ത്രത്തിന്റെ പേരാണ് മോഹൻദാസ് കരംചന്ദ് ഗാന്ധി. നുണ കോട്ടകൾ കെട്ടി എത്ര മൂടിവെയ്ക്കാൻ ശ്രമിച്ചാലും ഞങ്ങൾ നിങ്ങളെ തുറന്നു കാട്ടിക്കൊണ്ടേയിരിക്കും. ഇനിയും ഉറക്കെയുറക്കെ വിളിച്ചു പറയും, ഗാന്ധിയെ കൊന്നതാണ്, ഹിന്ദു തീവ്രവാദികൾ കൊന്നു തള്ളിയതാണ്.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares