മൂവാറ്റുപുഴ: നഗര വികസനവുമായി ബന്ധപ്പെട്ട് മാത്യു കുഴൽനാടൻ എംഎൽഎ നടത്തുന്ന അവകാശ വാദങ്ങൾ യാഥാർത്ഥ്യങ്ങൾക്ക് നിരക്കുന്നതല്ലെന്ന് മുൻ എംഎൽഎ എൽദോ എബ്രഹാം. മൂവാറ്റുപുഴ എൽഡിഎഫ് കൺവീനർ കൂടിയായ എൻ. അരുൺ അത് വസ്തുതകൾ നിരത്തി വിശദീകരിച്ചതിനാൽ പൊള്ളിയിരിക്കുന്നത് എംഎൽഎക്കും സംഘത്തിനുമാണ്. അതിന്റെ പ്രതിഫലനമാണ് എൻ.അരുണിനെ സാമൂഹ്യമാധ്യമങ്ങളിൽ വ്യാജ സംഘത്തെ ഉപയോഗിച്ച് വ്യക്തിഹത്യ ചെയ്യുന്നത് എന്നും എൽദോ എബ്രഹാം പറഞ്ഞു.
അരുണും താനുമായി പ്രശ്നങ്ങളുണ്ടെന്നും തെരഞ്ഞെടുപ്പിൽ പരാജയപ്പെടുത്തി എന്നുവരെയാണ് വ്യാജൻമാരെക്കൊണ്ട് പ്രചരിപ്പിക്കുന്നത്. മുപ്പതു വർഷത്തെ ആത്മബന്ധമാണ് അരുണുമായുള്ളതെന്നും ദുഷ്പ്രചരണങ്ങളുടെ കുത്തൊഴുക്കിൽ അത് തകർക്കാമെന്നും വീഴ്ത്തിക്കളയാമെന്നും കരുതുന്നവർ അതിനു വച്ച വെള്ളം എടുത്തു മാറ്റിക്കൊള്ളണമെന്നും എൽദോ എബ്രഹാം ഫേസ് ബുക്ക് കുറിപ്പിൽ പറഞ്ഞു.