Friday, November 22, 2024
spot_imgspot_img
HomeIndiaജമ്മു കശ്മീരിൽ മൂന്ന് ഘട്ടമായി തിരഞ്ഞെടുപ്പ്, ഹരിയാനയിൽ ഒരുഘട്ടം; വോട്ടെണ്ണൽ ഒക്ടോബർ നാലിന്

ജമ്മു കശ്മീരിൽ മൂന്ന് ഘട്ടമായി തിരഞ്ഞെടുപ്പ്, ഹരിയാനയിൽ ഒരുഘട്ടം; വോട്ടെണ്ണൽ ഒക്ടോബർ നാലിന്

ജമ്മു കശ്മീർ, ഹരിയാന സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു. ജമ്മു കശ്മീരിൽ മൂന്ന് ഘട്ടമായിട്ടാകും വോട്ടെടുപ്പ്‌. ആദ്യഘട്ടം സെപ്‍റ്റംബർ 18-നും രണ്ടാഘട്ടം സെപ്‍റ്റംബർ 25-നും മൂന്നാം ഘട്ടം ഒക്ടോബർ ഒന്നിനും നടക്കും. ഹരിയാന ഒക്ടോബർ ഒന്നിന് ഒറ്റഘട്ടമായി വിധിയെഴുതും. ഒക്ടോബർ നാലിന് വോട്ടെണ്ണൽ.

പത്തു വർഷങ്ങൾക്ക് ശേഷമാണ് ജമ്മു കശ്മീരിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്. 90 മണ്ഡലങ്ങളാണുള്ളത്. സെപ്റ്റംബർ 30-ന് മുമ്പ് തിരഞ്ഞെടുപ്പ് നടത്തണമെന്ന സുപ്രീം കോടതിയുടെ ഉത്തരവുണ്ടായിരുന്നു. ജമ്മുവിൽ ബാലറ്റ് വഴിയാവും തിരഞ്ഞെടുപ്പ്. എല്ലാ വിഭാ​ഗത്തിനും വോട്ടവകാശമുണ്ട്. കുടിയേറിയവർക്കും വോട്ട് രേഖപ്പെടുത്താമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണർ രാജിവ് കുമാർ വ്യക്തമാക്കി. 11,838 പോളിങ് ബൂത്തുകളാണുള്ളത്. ഓരോ ബൂത്തിലും 735 വോട്ടർമാരാണുള്ളത്.

ഝാർഖണ്ഡ്‌, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പ് തീയതികളും കേരളം അടക്കമുള്ള ഉപതിരഞ്ഞെടുപ്പ് തീയതികളും പ്രഖ്യാപിച്ചിട്ടില്ല.

Share and Enjoy !

Shares
youngindia
youngindiahttps://youngindianews.in
Young India is a Professional News Platform. We're dedicated to providing you the truth of reality, with a focus on dependability and News Facts. We're working with passion to dedicate our efforts for the society.
RELATED ARTICLES

Most Popular

Recent Comments

Shares