എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉള്‍പ്പെടെയുള്ള അന്വേഷണ ഏജന്‍സികളെ കേന്ദ്ര സര്‍ക്കാര്‍ ദുരുപയോഗം ചെയ്യുന്നു എന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ ആരോപണം പരിശോധിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍. കേന്ദ്ര സർക്കാരിന് ശക്തമായ നിർദേശമോ ബന്ധപ്പെട്ട അന്വേഷണ ഏജന്‍സികള്‍ക്ക് നിർദേശം നല്‍കാനൊ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തയാറായേക്കുമെന്നാണ് ദേശീയ മാധ്യമമായ എക്കണോമിക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്.
ഇത് സംബന്ധിച്ച് കമ്മീഷന്‍ കരട് മാർഗനിർദേശങ്ങള്‍ തയാറാക്കിയേക്കുമെന്നും റിപ്പോർട്ടില്‍ പറുയുന്നു.2019 ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്ത് അന്വേഷണ ഏജന്‍സികളുടെ നിഷ്പക്ഷത ഉറപ്പാക്കുന്നതിനും നീക്കങ്ങള്‍ സമയത്ത് അറിയക്കുന്നതിനുമായി കമ്മീഷന്‍ ഉത്തരവ് പുറത്തിറക്കിയിരുന്നു. ഭോപ്പാലിലും ഇന്‍ഡോറിലും ആദായനികുതി വകുപ്പ് റെയ്‌ഡ് നടത്തിയതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് തന്നെ അറിയച്ചതെന്ന അന്നത്തെ മധ്യ പ്രദേശ് ചീഫ് ഇലക്ടറല്‍ ഓഫീസറിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു അന്ന് കമ്മീഷന്റെ നീക്കം. അന്വേഷണ ഏജന്‍സികളുടെ തിരഞ്ഞെടുപ്പ് സമയത്തെ കടുത്ത നീക്കങ്ങള്‍ പോലും നിഷ്പക്ഷവും വിവേചന രഹിതവുമായിരിക്കണമെന്നായിരുന്നു കമ്മീഷന്റെ ഉത്തരവ്.