കേരളത്തിലെ മൂന്ന് മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ഉൾപ്പടെ തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. വയനാട്, ലോക് സഭാ മണ്ഡലം പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലം എന്നിവിങ്ങളിൽ നവംബർ 13നാണ് വോട്ടെടുപ്പ്.
കേരളത്തിൽ വെള്ളിയാഴ്ച മുതൽ പത്രിക സമർപ്പിക്കാം. പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി 25 ആണ്. സൂക്ഷ്മ പരിശോധന 28ന്. പത്രിക പിൻവലിക്കാനുള്ള അവസാന തീയതി 30 ആണ്.
മഹാരാഷ്ട്രയിലെ 288 സീറ്റുകളിൽ ജനറൽ വിഭാഗം 234 സീറ്റുകളിലും എസ് സി വിഭാഗം 29 സീറ്റുകളിലും എസ്ടി വിഭാഗം 25 സീറ്റുകളിലും മത്സരിക്കും. ഝാർഖണ്ഡിൽ 81 സീറ്റുകളിൽ 44 എണ്ണം ജനറൽ വിഭാഗത്തിനും എസ്ടി വിഭാഗത്തിന് 28ഉം എസ് സി വിഭാഗത്തിന് 9 സീറ്റുകളിലുമായി മത്സരിക്കും.
മഹാരാഷ്ട്രയിൽ നവംബർ 20നും ഝാർഖണ്ഡിൽ നവംബർ 13, 20 തീയതികളിലും വോട്ടെടുപ്പ് നടക്കും. എല്ലായിടത്തും നവംബർ 23നാണ് വോട്ടെണ്ണലെന്ന് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
മഹാരാഷ്ട്രയിൽ 288 സീറ്റുകളിലേക്കും ഝാർഖണ്ഡിൽ 90 സീറ്റുകളിലേക്കുമാണ് തെരഞ്ഞെടുപ്പ്. കഴിഞ്ഞതവണ മഹാരാഷ്ട്രയിൽ ഒറ്റ ഘട്ടമായും ജാർഖണ്ഡിൽ 5 ഘട്ടമായുമാണ് തെരഞ്ഞെടുപ്പ് നടന്നത്.
മഹാരാഷ്ട്രയിൽ എക്‌നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള മഹായുതി സഖ്യം വീണ്ടും അധികാരത്തിൽ വരുമെന്ന പ്രതീക്ഷ പങ്കുവയ്ക്കുമ്പോൾ കോൺഗ്രസ്, ശിവസേന (ഉദ്ധവ് താക്കറെ വിഭാഗം), എൻസിപി (ശരദ് പവാർ) എന്നിവരടങ്ങിയ മഹാവികാസ് അഘാഡി സഖ്യം അധികാരത്തിൽ തിരിച്ചെത്തുമെന്ന കണക്കുകൂട്ടലിലാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ മുന്നേറ്റം തുണയാകുമെന്നും മഹാവികാസ് അഘാഡി സഖ്യം കണക്ക് കൂട്ടുന്നു.
ഝാർഖണ്ഡിൽ മുഖ്യമന്ത്രി ഹേമന്ത് സോറന്റെ ഝാഖണ്ഡ് മുക്തി മോർച്ചയാണ് നിലവിലെ ഭരണകക്ഷി. 2019 ലെ തെരഞ്ഞെടുപ്പിൽ ജെഎംഎം 30 സീറ്റുകൾ നേടുകയും 16 സീറ്റുകൾ നേടിയ കോൺഗ്രസുമായി ചേർന്ന് സർക്കാർ രൂപീകരിക്കുകയുമായിരുന്നു. ജനുവരിയിൽ ഭൂമി കുംഭകോണക്കേസിൽ സോറൻ അറസ്റ്റിലായതോടെ രാജിവച്ച് മുതിർന്ന ജെഎംഎം മുതിർന്ന നേതാവായ ചമ്പായ് സോറനെ മുഖ്യമന്ത്രിയാക്കി. ജയിൽ മോചിതനായതോടെ ഹേമന്ത് സോറൻ തന്നെ അധികാരത്തിലെത്തി. പിന്നാലെ ചമ്പായ് സോറൻ ബിജെപിയിലെത്തി. ഇത്തവണ ബിജെപിക്കും ജെഎംഎമ്മിനും അഭിമാനപ്പോരാട്ടമാണ്. അധികാരം നിലനിർത്താനാകുമെന്ന് സോറനും തിരിച്ചുപിടിക്കാനാകുമെന്ന് ബിജെപിയും കണക്ക് കൂട്ടുന്നു.
മഹാരാഷ്ട്ര നിയമസഭയുടെ കാലാവധി നവംബർ 26ന് അവസാനിക്കുമ്പോൾ ഝാർഖണ്ഡ് നിയമസഭയുടെ കാലാവധി അടുത്ത വർഷം ജനുവരി 5 ന് അവസാനിക്കുക