Friday, November 22, 2024
spot_imgspot_img
HomeKeralaയൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പ്; ഐഡി കാർഡ് വിവാദം അന്വേഷിക്കാൻ എട്ടംഗ സംഘം

യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പ്; ഐഡി കാർഡ് വിവാദം അന്വേഷിക്കാൻ എട്ടംഗ സംഘം

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംഘടന തിരഞ്ഞെടുപ്പിലെ ഐഡി കാർഡ് വിവാദം അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. മ്യൂസിയം എസ്എച്ച്ഒയാണ് അന്വേഷണ ഉദ്യോഗസ്ഥൻ. സൈബർ പൊലീസ് ഉൾപ്പടെയുള്ള എട്ട് അംഗങ്ങളാണ് അന്വേഷണ സംഘത്തിലുള്ളത്. തിരുവനന്തപുരം ഡിസിപി നിധിൻരാജും കന്റോൺമെന്റ് എസിയും മേൽനോട്ടം വഹിക്കുന്ന അന്വേഷണ സംഘത്തോട് അഞ്ച് ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്.

മൊബൈൽ ആപ്പ് കേന്ദ്രീകരിച്ച് അന്വേഷണം നടത്തുമെന്ന് ഡിസിപി അറിയിച്ചു. തിരഞ്ഞെടുപ്പിൽ പങ്കെടുത്ത എല്ലാ സ്ഥാനാർത്ഥികളുടെയും മറ്റുള്ളവരുടെയും മൊഴിയെടുക്കും. മൊബൈൽ ആപ്പ് എന്ത് ലക്ഷ്യം വച്ചാണ് നിർമ്മിച്ചതെന്ന് അന്വേഷിക്കുമെന്നും വ്യാജ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ചത് സംബന്ധിച്ച് അന്വേഷണം നടത്തുമെന്നും ഡിസിപി വ്യക്തമാക്കി.

യൂത്ത് കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യാജ തിരിച്ചറിയൽ കാർഡ് നിർമ്മിച്ച സംഭവത്തിൽ കഴിഞ്ഞ ദിവസമാണ് കേസെടുക്കാൻ പൊലീസിന് നിർദേശം ലഭിച്ചത്. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗളിന്റെ കത്ത് ഡിജിപി, സിറ്റി പൊലീസ് കമ്മിഷണർക്ക് കൈമാറിയിട്ടുണ്ടെന്നാണ് വിവരം. സംഭവം അന്വേഷിക്കാൻ ഡിജിപിയോട് സഞ്ചയ് കൗൾ ആവശ്യപ്പെട്ടിരുന്നു.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares