ന്യൂഡൽഹി: ഇലക്ടറൽ ബോണ്ടുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച വിവരങ്ങളിൽ സീരിയൽ നമ്പറുകൾ എന്തുകൊണ്ട് ഇല്ലെന്ന് എസ്.ബി.ഐയോട് സുപ്രീം കോടതി. രേഖകൾ അപൂർണമെന്ന് ചൂണ്ടിക്കാട്ടി വീണ്ടും എസ്.ബി.ഐക്ക് കോടതി നോട്ടീസ് നൽകി.
ഇലക്ടറൽ ബോണ്ടുമായി ബന്ധപ്പെട്ട മുഴുവൻ വിവരങ്ങളും മാർച്ച് 12നകം ലഭ്യക്കണമെന്ന് വിധിയിലും ഉത്തരവിലും വ്യക്തമായി പറഞ്ഞതാണല്ലോ എന്നും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.
തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ രേഖകൾ തിരികെ നൽകാമെന്നും മാർച്ച് 17നകം മുഴുവൻ വിവരങ്ങളും പ്രസിദ്ധീകരിക്കണമെന്നും കോടതി വ്യക്തമാക്കി.