റാന്നി: പരിസ്ഥിതി വാരാചരണവുമായി ബന്ധപ്പെട്ട് എഐവൈഎഫ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ഓര്‍മ്മമരം നട്ടു. അന്തരിച്ച സിപിഐ നേതാവായിരുന്ന എം വി വിദ്യാധരന്റെ വീട്ടുവളപ്പിലാണ് ഓര്‍മ്മമരം നട്ടത്. ജില്ലാ സെക്രട്ടറി എസ് അഖില്‍ ഉദ്ഘാടനം ചെയ്തു.
സിപിഐ ജില്ലാ കൗണ്‍സിലംഗം എം.വി പ്രസന്നകുമാര്‍, എഐവൈഎഫ് ജില്ലാ വൈസ് പ്രസിഡന്റ് ഹാപ്പി പ്ലാച്ചേരി, ജില്ലാ കമ്മറ്റിയംഗങ്ങളായ പി അനീഷ് മോന്, സി ആര് മനോജ്, സിപിഐ നാറാണംമൂഴി ലോക്കല്‍ കമ്മറ്റി അസി.സെക്രട്ടറി എം ജി സതീഷ്, പി സി എബ്രഹാം, തോമസ് ജോര്‍ജ് എന്നിവര്‍ സംസാരിച്ചു.