എഐവൈഎഫ് സംഘടിപ്പിക്കുന്ന പരിസ്ഥിതി സംരക്ഷണ വാരാചരണത്തിന്റെ ഭാഗമായി പൂഞ്ഞാർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഈരാറ്റുപേട്ട ജനമൈത്രി പൊലീസ് സ്റ്റേഷൻ പരിസരത്തെ കാടുകൾ വെട്ടി തെളിക്കുകയും, പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്യുകയും ചെയ്തു. പാർട്ടി സെക്രട്ടറി സഖാവ് ഇ കെ മുജീബ് സർക്കിൾ ഇൻസ്പെക്ടർ ബാബു സെബാസ്റ്റ്യനു വൃക്ഷത്തൈ നൽകിയാണ് പരിസ്ഥിതി സംരക്ഷണ ക്യാമ്പയിനിന്റെ ഉദ്ഘാടനം നിർവഹിച്ചത്.
എഐവൈഎഫ് ജില്ലാ സെക്രട്ടറി ഷമ്മാസ് ലത്തീഫ് പരിസ്ഥിതി സംരക്ഷണ സന്ദേശം നൽകി. ഈരാറ്റുപേട്ട മുനിസിപ്പൽ മുൻ ചെയർമാൻ വി എം സിറാജ്, ജില്ലാ കമ്മിറ്റി അംഗം ആർ രതീഷ്, എഐവൈഎഫ് പൂഞ്ഞാർ മണ്ഡലം പ്രസിഡൻ്റ് ബാബു ജോസഫ്, മുനിസിപ്പൽ സെക്രട്ടറി കെ ഇ അമീൻ, എഐഎസ്എഫ് മണ്ഡലം പ്രസിഡന്റ് ഫിജാസ് മുഹമ്മദ്, ഷഹനാസ്, ഷമൽ, നിസാം, തസലീം ഷാ, തുടങ്ങിയവർ പങ്കെടുത്തു.