ഗുരുവായൂർ: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് എഐവൈഎഫ് പുന്നയൂർക്കുളം മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ പുന്നയൂർക്കുളത്തെ സർക്കാർ പൊതു സ്ഥാപനങ്ങളിൽ വൃക്ഷത്തൈ വിതരണം സംഘടിപ്പിച്ചു. പഞ്ചായത്ത്തല ഉദ്ഘാടനം അണ്ടത്തോട് കുടുംബാരോഗ്യ കേന്ദ്രത്തിൽ വൃക്ഷ തൈ നട്ട് പുന്നയൂർക്കുളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ കെ നിസാർ എഐവൈഎഫിന്റെ നേതൃത്വത്തിൽ നടക്കുന്ന പരിസ്ഥിതി വാരാഘോഷത്തിനു തുടക്കം കുറിച്ചു. സിപിഐ പുന്നയൂർക്കുളം ലോക്കൽ കമ്മറ്റി സെക്രട്ടറി പി ടി പ്രവീൺ പ്രസാദ്, എഐവൈഎഫ് മേഖല പ്രസിഡന്റ് സുഹൈബ് ചിന്നാലി സെക്രട്ടറി ജിബി ജോസ് മുട്ടത്ത് എന്നിവർ പങ്കെടുത്തു.
അണ്ടത്തോട് സെന്ററിൽ നടന്ന വൃക്ഷത്തൈ വിതരണം പി ടി പ്രവീൺ പ്രസാദ് എം ടി മായിന് നൽകിക്കൊണ്ട് ഉദ്ഘാടനം ചെയ്തു. എഐവൈഎഫ് മേഖല പ്രസിഡന്റ് സുഹൈബ് ചിന്നാലി അധ്യക്ഷത വഹിച്ചു. മുൻ വാർഡ് മെമ്പറും പരിസ്ഥിതി പ്രവർത്തകനുമായ വി കെ യൂസഫ് വൃക്ഷത്തൈ വിതരണത്തിലേക്കായി തൈകൾ സംഭാവന നൽകി.
സിപിഐ ഗുരുവായൂർ മണ്ഡലം കമ്മിറ്റി അംഗം ഭാസ്കരൻ, പഞ്ചായത്ത് മെമ്പർ ശോഭ പ്രേമൻ, സി പി പ്രേമൻ, സി പി ബൈജു, ഉബൈദ് എന്നിവർ അഭിവാദ്യമർപ്പിച്ച് സംസാരിച്ചു. മേഖല സെക്രട്ടറി ജിബി ജോസ് മുട്ടത്ത് സ്വാഗതവും ജോ. സെക്രട്ടറി അഷ്റഫ് ഹംസ നന്ദിയും പറഞ്ഞു.