എഐവൈഎഫ് തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ലയിൽ ജൂൺ 4 മുതൽ 11 വരെ പരിസ്ഥിതി സംരക്ഷണ വാരാചരണമായി ആചരിക്കും. അതിന് തുടക്കം കുറിച്ചുകൊണ്ട് കൈപ്പമംഗലം മണ്ഡലത്തിലെ മതിലകം ഗ്രാമപഞ്ചായത്തിലെ പള്ളി വളവ് ബോട്ട് ജെട്ടി പ്രദേശത്തെ കനോലി കനാലിൽ ഉണ്ടായിരുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ എഐവൈഎഫ് പ്രവർത്തകർ നീക്കം ചെയ്തുകൊണ്ട് തുടക്കം കുറിച്ചു.
പരിപാടി എഐവൈഎഫ് ദേശീയ കൗൺസിലംഗം പ്രസാദ് പറേരി ഉദ്ഘാടനം ചെയ്തു. സിപിഐ കൈപ്പമംഗലം മണ്ഡലം സെക്രട്ടറി ടി പി രഘുനാഥ്,എഐഎസ്എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ടി ടി മീനുട്ടി,എ ഐ എസ് എഫ് ജില്ലാ സെക്രട്ടറി കെ എ അഖിലേഷ്, പ്രസിഡന്റ് അർജുൻ മുരളീധരൻ, എഐവൈഎഫ് ജില്ലാ വൈസ് പ്രസിഡന്റ് സി കെ ശ്രീരാജ്, എഐവൈഎഫ് കൈപ്പമംഗലം മണ്ഡലം സെക്രട്ടറി ഷിഹാബ്, എഐവൈഎഫ് മണ്ഡലം പ്രസിഡന്റ് കെ എം അനോഗ്, എഐവൈഎഫ് ജില്ലാ കമ്മിറ്റി അംഗം ബി ജി വിഷ്ണു എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
പരിസ്ഥിതി സംരക്ഷണ വാരാചരണത്തിനോട് അനുബന്ധിച്ച് ജില്ലയിലെ 600 ഓളം യൂണിറ്റുകളിൽ വിപുലമായ പരിസ്ഥിതി സംരക്ഷണ പരിപാടികളും വൃക്ഷത്തൈ നടിയിലും മണ്ഡലം മേഖല തലങ്ങളിൽ മറ്റ് അനുബന്ധ പരിപാടികളും എഐവൈഎഫ് സംഘടിപ്പിക്കും.
ബീറ്റ് പ്ലാസ്റ്റിക് പൊലൂഷൻ എന്ന 2023ലെ പരിസ്ഥിതി ദിന മുദ്രാവാക്യം മുൻനിർത്തി പ്ലാസ്റ്റിക് മലിനീകരണത്തിന് എതിരെയായി കൊണ്ടായിരിക്കും പരിപാടികൾ സംഘടിപ്പിക്കുക.
വിനോദ സഞ്ചാര കേന്ദ്രമായ പുള്ള് – മനക്കൊടി പാലം പരിസരത്ത് നടന്ന മറ്റൊരു പരിപാടിയിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ എഐവൈഎഫ് പ്രവർത്തകർ ശേഖരിക്കുകയും ബോധവൽക്കരണ ബോർഡ് സ്ഥാപിക്കുകയും ചെയ്തു. പരിപാടി എഐവൈഎഫ് ജില്ലാ പ്രസിഡന്റ് ബിനോയ് ഷബീർ ഉദ്ഘാടനം ചെയ്തു. എഐവൈഎഫ് മണ്ഡലം സെക്രട്ടറി കെ ബി ഋചിക് സ്വാഗതം പറഞ്ഞു. മണ്ഡലം പ്രസിഡന്റ് അക്ഷയ് ശങ്കർ അധ്യക്ഷനായി.
സിപിഐ ചേർപ്പ് മണ്ഡലം അസി. സെക്രട്ടറി കെ.കെ ജോബി, എഐവൈഎഫ് ജില്ലാ എക്സിക്യൂട്ടീവ് അംഗം പി.എസ് സുഭാഷ്, വാർഡ് മെമ്പർ ഷില്ലി ജിജുമോൻ എന്നിവർ സംസാരിച്ചു. എഐവൈഎഫ് മണ്ഡലം കമ്മിറ്റി അംഗങ്ങളായ സഖാക്കൾ കിരൺ ടി പി, മഹേഷ് കെ കെ, മിഥുൻ ഇ പി, ശരത് ചേനം, പ്രണവ് പി.പി, എഐഎസ്എഫ് ജില്ലാ ജോയിൻ സെക്രട്ടറി ഋത്വിക് ടി ആർ, എഐഎസ്എഫ് ജില്ലാ കമ്മിറ്റി അംഗം സാനിയ ഉൾപ്പടെ മുപ്പതിലധികം ഭഗത് സിങ് യൂത്ത് ഫോഴ്സ് അംഗങ്ങൾ പങ്കെടുത്തു.