എഐവൈഎഫ് നാട്ടിക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പരിസ്ഥിതി വാരാചരണ പരിപാടികളുടെ ഭാഗമായ് താന്ന്യം പഞ്ചായത്തിലെ സാന്ത്വനം സ്പെഷ്യൽ സ്കൂളിൽ ഉദ്യാനം ഒരുങ്ങുന്നു. എഐവൈഎഫ് ക്യാമ്പയിനിന്റെ ഉദ്ഘാടനം ജില്ലാ സെക്രട്ടറി പ്രസാദ് പറേരി നിർവ്വഹിച്ചു.
പിന്നീട് വിദ്യാർത്ഥികൾക്ക് സൗജന്യ പഠനോപകരണങ്ങളുടെ വിതരണവും നടന്നു. എഐവൈഎഫ് മണ്ഡലം സെക്രട്ടറി വൈശാഖ് അന്തിക്കാട്, പ്രസിഡന്റ് എം ജെ സജൽകുമാർ, ജില്ല കമ്മിറ്റി അംഗം സംഗീത മനോജ്, എഐഎസ്എഫ് ജില്ലാ വൈസ് പ്രസിഡന്റ് അമൃത സുദേവൻ, എഐവൈഎഫ് മണ്ഡലം ജോയിൻ്റ് സെക്രട്ടറി സ്വാഗത് കെ ബി, എഐഎസ്എഫ് ജില്ലാ കമ്മിറ്റി അംഗം വി എസ് നിരഞ്ജൻ കൃഷ്ണ തുടങ്ങിയവർ സംസാരിച്ചു. മണ്ഡലം കമ്മിറ്റി അംഗങ്ങളായ സൂരജ് കാരായി, ജിഹാസ്, നിതിൻ ടി, അക്ഷയ് മാമ്പുള്ളി,സുബിൻ നാസർ, തുടങ്ങിയവർ നേതൃത്വം നൽകി.