എഐവൈഎഫ് പൂഞ്ഞാർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഈരാറ്റുപേട്ട ടൗണിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ കോലം കത്തിച്ച് പ്രതിഷേധം സംഘടിപ്പിച്ചു. ഭരണഘടന വ്യവസ്ഥകൾ കാറ്റിൽപറത്തിക്കൊണ്ടുള്ള രാഷ്ട്രീയ അഴിഞ്ഞാട്ടത്തിലൂടെ കേരളീയ പൊതു സമൂഹത്തെ വെല്ലുവിളിക്കുന്ന സമീപനമാണ് ആരിഫ് മുഹമ്മദ് ഖാൻ സ്വീകരിക്കുന്നത്. ഭരണഘടന വിരുദ്ധനായ ഗവർണറെ പിൻവലിക്കണമെന്നും എഐവൈഎഫ് ആവശ്യപ്പെട്ടു.
ചാൻസലർ എന്ന നിലയിൽ അവിടത്തെ മൂല്യങ്ങൾ സംരക്ഷിക്കേണ്ട ഗവർണർ ഉന്നത വിദ്യാഭ്യാസ മേഖലയെ തകർക്കുക എന്ന ഗൂഢലക്ഷ്യമാണ് കേരളത്തിൽ നടപ്പാക്കുന്നത്. അദ്ദേഹത്തിൽ നിക്ഷിപ്തമല്ലാത്ത അധികാരങ്ങളുപയോഗിച്ച് വളരെ ആസൂത്രിതമായ നീക്കമാണ് ആരിഫ് മുഹമ്മദ് ഖാൻ സർവകലാശാല വിഷയങ്ങളിൽ നടപ്പിലാക്കുന്നത്.
എഐവൈഎഫ് പൂഞ്ഞാർ മണ്ഡലം പ്രസിഡൻ്റ് ബാബു ജോസഫിന്റെ അധ്യക്ഷതയിൽ സിപിഐ പൂഞ്ഞാർ മണ്ഡലം സെക്രട്ടറി ഇ കെ മുജീബ് ഉദ്ഘാടനം ചെയ്തു. എ ഐ വൈ എഫ് കോട്ടയം ജില്ലാ കമ്മിറ്റി അംഗം സുനൈസ് എംപി . എഐവൈഎഫ് ഈരാറ്റുപേട്ട മുൻസിപ്പൽ സെക്രട്ടറി അമീൻ കെ ഇ എന്നിവർ അഭിവാദ്യം അർപ്പിച്ചു. എഐവൈഎഫ് പൂഞ്ഞാർ മണ്ഡലം സെക്രട്ടറി ആർ രതീഷ് സ്വാഗതവും എഐവൈഎഫ് കോട്ടയം ജില്ലാ കമ്മിറ്റി അംഗം റെജീന നന്ദി പറഞ്ഞു.