തൃശൂര്‍ : വയനാടിന് ഒരു കൈത്താങ്ങ് എന്ന സന്ദേശവുമായി എഐവൈഎഫ് സംസ്ഥാന നേതൃത്വം ആഹ്വനം ചെയ്ത് ക്യാമ്പയ്നിന്റെ ഭാഗമായി തൃശൂർ ജില്ലാ കമ്മിറ്റി.ക്യമ്പയിനിന്റെ ഭാഗമായി ആദ്യ വാഹനങ്ങൾ ദുരന്തഭൂമിയിലേക്ക് യാത്ര തിരിച്ചു. പ്രളയനാളുകളില്‍ രക്ഷാപ്രവർത്തനങ്ങൾക്ക് മുന്നിട്ടിറങ്ങിയ എഐവൈഎഫിന്റെ പ്രർത്തകർ വയനാടിന് വേണ്ടി കൈക്കോർക്കുകയാണ്. ദുരിതബാധിതര്‍ക്ക് ജില്ലയിലെ 15 മണ്ഡലം കമ്മിറ്റികൾ സമാഹരിച്ച വസ്ത്രങ്ങള്‍, ഭക്ഷ്യവസ്‌തുക്കള്‍, കുടിവെള്ളം തുടങ്ങിയ അവശ്യ സാധനങ്ങളുമായാണ് വാഹനം വയനാട്ടിലെത്തുന്നത്.
മുണ്ടക്കൈയില്‍ ഉരുള്‍പ്പൊട്ടിയതറിഞ്ഞതു മുതല്‍ സഹായമെത്തിക്കുന്നതിനായി ജില്ലയിലെ എല്ലാ എഐവൈഎഫ് മണ്ഡലം കമ്മിറ്റികളോടും അവശ്യ സാധനങ്ങള്‍ സ്വരൂപിക്കുവാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. അതിന്റെ ഭാഗമായാണ് മൂന്ന് വാഹനം നിറയെ സാധനങ്ങളുമായി ജില്ലാ കേന്ദ്രത്തില്‍ നിന്നും വയനാട്ടിലേയ്ക്ക് പുറപ്പെട്ടത്.
സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പി ബാലചന്ദ്രൻ എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്തു. കൂടാതെ ജില്ലയിലെ ഭഗത് സിങ്ങ് യൂത്ത് ഫോഴ്‌സിന്റെ വളണ്ടിയർമാർ സന്നദ്ധ സേവന പ്രവർത്തങ്ങൾക്കായി ഈ വാഹനത്തിനൊപ്പം വയനാട്ടിലേക്ക് പുറപ്പെട്ടു. ജില്ലാ സെക്രട്ടറി പ്രസാദ് പറേരി, പ്രസിഡന്റ് ബിനോയ് ഷബീര്‍ എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.