Thursday, November 21, 2024
spot_imgspot_img
HomeIndiaമനുഷ്യാവകാശപ്രവർത്തകരോടുള്ള കേന്ദ്രസർക്കാരിന്റെ ക്രൂരത നിർത്തണമെന്നാവശ്യപ്പെട്ട് യൂറോപ്പ്യൻ എംപിമാരുടെ കത്ത്

മനുഷ്യാവകാശപ്രവർത്തകരോടുള്ള കേന്ദ്രസർക്കാരിന്റെ ക്രൂരത നിർത്തണമെന്നാവശ്യപ്പെട്ട് യൂറോപ്പ്യൻ എംപിമാരുടെ കത്ത്

ന്യൂഡൽഹി:ഇന്ത്യയിലെ മനുഷ്യാവകാശ പ്രവർത്തകരോടുള്ള കേന്ദ്രസർക്കാരിന്റെ സമീപനങ്ങളിൽ ആശങ്കയറിയിച്ച് യൂറോപ്യൻ പാർലമെന്റിലെ 21 അം​ഗങ്ങൾ പ്രധാനമന്ത്രി മോഡിക്കും ഭരണഘടനാപരമായി ഇന്ത്യയിൽ ഉന്നതസ്ഥാനങ്ങളിലിരിക്കുന്ന അധികാരികൾക്കും കത്തെഴുതി. മനുഷ്യാവകാശപ്രവർത്തനം നടത്തുന്ന ആളുകളെ സർക്കാർ തീവ്രവാദികൾ എന്ന് മുദ്രകുത്തി ആവർക്കുമേൽ യുഎപിഎ ചുമത്തി അന്യായമായി തടങ്കലിൽ ഇട്ടിരിക്കുകയാണെന്ന് എംപിമാർ തുറന്നടിച്ചു.

എൽ​ഗർ പരിഷത്ത് കേസുമായി ബന്ധപ്പെട്ട് 16 സാമൂഹിക പ്രവർത്തകരെയും, സർവകാലാശാലകളിലെ അധ്യാപകരെയുമാണ് കേന്ദ്രസർക്കാർ തുറങ്കലിൽ അടച്ചിരിക്കുന്നത്. പൗരത്വ അവകാശ ബില്ലിനെതിരെ പോരാടിയ വിദ്യാർത്ഥികളുൾപ്പെടെ 13പേരാണ് നിലവിൽ പല ജയിലുകളിലായി കഴിയുന്നത്. കാശ്മീർ വിഷയത്തിലും സ്ഥിതി വ്യത്യസ്തമല്ല.

കേന്ദ്രസർക്കാരിനെതിരായി ഉയരുന്ന ശബ്ദങ്ങളെ അടിച്ചമർത്താൻ തീവ്രവാദ വിരുദ്ധ നിയമം ദുരുപയോ​ഗം ചെയ്യപ്പെടുന്നതായി മെമ്പമാർ കത്തിലൂടെ കുറ്റപ്പെടുത്തിയിട്ടുണ്ട്. എൽ​ഗാർ പരിഷത്ത് കേസിൽ തടവിൽ കഴിയുന്ന ചിലരെ നിയമക്കുരുക്കിൽ അനിശ്ചിതകാലം തളച്ചിടാൻ അവരുടെ മൊബൈൽ ഫോണുകളിലും കമ്പ്യൂട്ടറുകളിലും പെ​ഗാസസ് പോലുള്ള ചാരസോഫ്റ്റവേറിന്റെ സഹായത്തോടെ കൃത്രിമ തെളിവുകൾ ശ്രിഷ്ടിക്കാൻ ശ്രമങ്ങൾ നടത്തിയതായും അത്തരം കാര്യങ്ങളിൽ തങ്ങൾക്ക് ആശങ്കയുണ്ടെന്നും മെമ്പർമാർ കുറ്റപ്പെടുത്തി.

ഇന്ത്യയിൽ ഈ സാമൂഹിക പ്രവർത്തകർ ചെയ്തിരുന്ന മനുഷ്യാവകാശപ്രവർത്തനങ്ങൾക്കുള്ള പ്രതികാരമായിട്ടാണ് അവരെ കേന്ദ്രസർക്കാർ അന്യായമായി തടങ്കലിൽ അടച്ചിരിക്കുന്നതെന്ന് എംപിമാർ കുറ്റപ്പെടുത്തിയിട്ടുണ്ട്. അവരെ എല്ലാവരെയും ഉടനടി മോചിപ്പിക്കണമെന്നും അവർ ആവശ്യപ്പെട്ടിട്ടുണ്ട്.

യങ് ഇന്ത്യ ന്യൂസ് ഓൺലൈൻ പോർട്ടൽ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares