Thursday, November 21, 2024
spot_imgspot_img
HomeKeralaയൂത്ത് കോൺ​ഗ്രസ് തെരഞ്ഞെടുപ്പ്: തമിഴ് നടൻ അജിത്തിന്റെ പേരിലും വ്യാജ ഐഡി കാർഡ് നിർമ്മിച്ചതിന്റെ തെളിവുകൾ...

യൂത്ത് കോൺ​ഗ്രസ് തെരഞ്ഞെടുപ്പ്: തമിഴ് നടൻ അജിത്തിന്റെ പേരിലും വ്യാജ ഐഡി കാർഡ് നിർമ്മിച്ചതിന്റെ തെളിവുകൾ പുറത്ത്

യൂത്ത് കോൺ​ഗ്രസ് തെരഞ്ഞെടുപ്പിൽ തമിഴ് നടൻ അജിത്തിന്റെ ഫോട്ടോയും പേരും ചേർത്ത് വ്യാജ ഐഡി കാർഡ് നിർമ്മിച്ചതായി കണ്ടെത്തൽ. കഴിഞ്ഞ ദിവസം അറസ്റ്റിലായ അഭി വിക്രത്തിന്റെ ഫോണിൽ നിന്നുമാണ് നടന്റെ പേരിലുള്ള തിരിച്ചറിയൽ കാർ‍ഡ് കണ്ടെത്തിയത്. അജിത്തിന്റെ ഫോട്ടോയുള്ള കാർഡ് ഉപയോ​ഗിച്ച് തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്തിട്ടുണ്ടോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇത് വ്യക്തമാകണമെങ്കിൽ യൂത്ത് കോൺ​ഗ്രസിന്റെ തെരഞ്ഞെടുപ്പ് വിവരങ്ങൾ പൊലീസ് പരിശോധിക്കണം.

വ്യാജ എഡി നിർമ്മിച്ചുവെന്ന് കണ്ടെത്തിയ 4 യൂത്ത്‌ കോൺഗ്രസ്‌–കെഎസ്‌യു നേതാക്കളെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. അഭിനന്ദ്‌ വിക്രം, ബിനിൽ ബിനു, ഫെന്നി നൈനാൻ, വികാസ്‌ കൃഷ്‌ണൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കിയ ഇവർക്ക് ഇന്നലെ കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares