ആർ അജയൻ (നവയുഗം എഡിറ്റർ)
ഇന്നലെ പശ്ചിമ യുക്രൈനിന്റെ പല ഭാഗങ്ങളിലും റഷ്യ വലിയ തോതിൽ ആക്രമണങ്ങൾ അഴിച്ചു വിട്ടു. പല നഗരങ്ങളിലും റഷ്യ സ്ഫോടനങ്ങൾ നടത്തി. കിഴക്കൻ യുക്രൈൻ കീഴടക്കിയ ശേഷം ഇപ്പോൾ റഷ്യ ഉന്നം വയ്ക്കുന്നത് പശ്ചിമ യുക്രൈനിലെ നഗരങ്ങളെയാണ്.
ഈ ആക്രമണങ്ങൾ മൂർച്ഛിക്കുമ്പോൾ തന്നെ ഐക്യരാഷ്ട്ര സഭയിൽ റഷ്യ ഈ യുദ്ധത്തിൽ അമേരിക്ക നടത്തുന്ന നീച്ചമായ നീക്കങ്ങളെ കുറിച്ച് യു എന്നിൽ ആരോപണം ഉന്നയിച്ചിരിക്കുന്നു. ഐക്യരാഷ്ട്ര സഭയിലെ യോഗത്തിൽ റഷ്യൻ പ്രതിനിധികൾ യുക്രൈനിൽ മനുഷ്യാവകാശങ്ങൾ ലംഘിച്ചു കൊണ്ട് അമേരിക്ക നടത്തിയ ബയോ കെമിക്കൽ പരീക്ഷണങ്ങൾ തെളിവുകളോട് കൂടി പുറത്ത് വിട്ടു.
ഇതിൽ രോഷം പൂണ്ട അമേരിക്കൻ പ്രതിനിധി റഷ്യ നുണ പ്രചരണങ്ങൾ അഴിച്ചു വിടുകയാണ് എന്നു ആരോപിക്കുകയും റഷ്യൻ പ്രതിനിധി പറഞ്ഞ കാര്യങ്ങൾ നിഷേധിക്കുകയും ചെയ്തു. വൈറ്റ് ഹൗസിന്റെ വക്താവ് യു എസ് എ യുക്രൈനിൽ ബയോ കെമിക്കൽ പരീക്ഷണങ്ങൾ നടത്തുന്നു എന്ന വാദം നിഷേധിച്ചു എട്ട് ട്വീറ്റുകൾ പോസ്റ്റ് ചെയ്തു. എന്നാൽ യു എസ് ഡെപ്യൂട്ടി സെക്രട്ടറി ഓഫ് സ്റ്റേറ്റ് കുറ്റം സമ്മതം നടത്തി. യുക്രൈനിനെ ഇത്തരം പരീക്ഷണങ്ങൾ നടത്താൻ അമേരിക്ക സഹായിച്ചിരുന്നുവെന്നു അവർ ഏറ്റു പറഞ്ഞു.
റഷ്യ ഐക്യരാഷ്ട്ര സഭയോട് ഈ വിഷയത്തിൽ അന്വേഷണം വേണമെന്നു ആവശ്യപ്പെട്ടപ്പോൾ അമേരിക്കൻ പ്രതിനിധി അത് നിഷേധിക്കുകയും റഷ്യയുടെ ആവശ്യത്തെ തള്ളി കളയണം എന്നു പറഞ്ഞു.
യു എസ് എയ്ക്ക് ഇപ്പോൾ വല്ലാത്ത പശ്ചാത്താപം ഉള്ളതായി തോന്നുന്നുണ്ട്. വ്യാജ ആരോപണങ്ങൾ ഉന്നയിച്ചു അമേരിക്ക തൂക്കിലേറ്റിയ സദ്ദാം ഹുസൈൻ ഇപ്പോൾ ജീവിച്ചിരുന്നുവെങ്കിൽ ഇത് കേൾക്കുന്ന സമയം ദേഷ്യത്തോടെ ബൈഡനെ മർദ്ദിച്ചേനേ.
റഷ്യയെ പിന്തുണച്ചു കൊണ്ട് ചൈന രംഗത്തു വരികയും ഐക്യരാഷ്ട്ര സഭയുടെ അന്വേഷണം വേണമെന്ന റഷ്യയുടെ ആവശ്യത്തെ പൂർണ്ണമായും അംഗീകരിക്കുകയും ചെയ്തു. എന്നാൽ പാശ്ചാത്യ രാജ്യങ്ങൾ ഈ വിഷയത്തിൽ മൗനം പാലിച്ചു. തങ്ങളുടെ മുതലാളിയായ അമേരിക്ക പ്രതിരോധത്തിലാകുമ്പോൾ ഇവർ മൗനവൃതം സ്വീകരിക്കുന്നത് പുതിയ കാര്യമല്ല. ജനങ്ങളെ കൂടുതൽ രോഷാകുലരാക്കിയത് യു എൻ സെക്രട്ടറി ജെനറൽ ആയ അന്റോണിയോ ഗുട്ടെറെസിന്റെ വാക്കുകളാണ്. ഐക്യരാഷ്ട്ര സഭയ്ക്ക് ഇത്തരം അന്വേഷണങ്ങൾ നടത്താനുള്ള അധികാരമില്ല എന്നു അന്റോണിയോ സഭയിൽ പറഞ്ഞു. പ്രതിസ്ഥാനത്ത് അമേരിക്കയാകുമ്പോൾ ഐക്യരാഷ്ട്രസഭ മലമ്പനി ബാധിച്ച പോലെ വിറയ്ക്കും.
ലോകാരോഗ്യ സംഘടനയുടെ തലവൻ ടെഡ്രോസ് അധനോം ഘെബ്രെയേസുസ് നൽകിയ പ്രസ്താവന ഇതിലും പരിഹാസ്യമായ ഒന്നാണ്. യുക്രൈനിൻ എത്രയും വേഗം ഈ ബയോ കെമിക്കൽ പരീക്ഷണ സൗകര്യങ്ങൾ നശിപ്പിക്കണം എന്നു മാത്രമാണ് അദ്ദേഹം പറഞ്ഞത്. ഒരു അന്വേഷണം നടത്തണം എന്നു പോലും ലോകാരോഗ്യ സംഘടന പറഞ്ഞില്ല. വിഷയം അതിവേഗം കുഴിച്ചു മൂടാനാണ് സംഘടനയുടെ ശ്രമം.
ഇന്റർനെറ്റ് ഭീമൻമാരായ ഫേസ്ബുക്കും ട്വിറ്ററും ചൈനയുടെ ഔദ്യോദിക പേജുകൾ എല്ലാം തന്നെ ബ്ലോക്ക് ചെയ്തു. റഷ്യ ഈ വിഷയത്തിൽ കൂടുതൽ സംസാരിക്കുന്നത് ലോകം അറിയാതിരിക്കാൻ വേണ്ടിയാണ് ഇത്. റഷ്യയെ മാത്രമല്ല യുക്രൈനിയൻ ബയോ കെമിക്കൽ പ്രതിസന്ധിയെ കുറിച്ചു സംസാരിക്കുന്ന പേജുകളും അക്കൗണ്ടുകളും ഏത് സമയം വേണമെങ്കിലും ബ്ലോക്ക് ചെയ്യപ്പെടാം. ഇതാണ് യു എസ് എ യുടെ ആവിഷ്കാര സ്വാതന്ത്ര്യം.
യുക്രൈനാകട്ടെ അതിവേഗം തെളിവുകൾ നശിപ്പിക്കാൻ എല്ലാ വഴികളും നോക്കി. യുക്രൈൻ 4500 സൈനികരെ യു എസ് നടത്തുന്ന ബയോ കെമിക്കൽ പരീക്ഷണങ്ങളിൽ പങ്കെടുക്കാൻ പറഞ്ഞയച്ചു എന്നു വെളിപ്പെടുത്തിയ യുക്രൈൻ സാമാജികനായ കിവ ഇന്ന് വലിയ വധഭീഷണികൾ നേരിടുകയാണ്.
യുക്രൈൻ ബയോകെമിക്കൽ പ്രതിസന്ധി വിവാദം പൊട്ടി പുറപ്പെട്ടത്തിന് തൊട്ട് പുറകെ യുക്രൈനിയൻ തീവ്രവാദികൾ ഖാർക്കിവിലെ ബയോമെഡിക്കൽ റീസേർച്ച് ബിൽഡിങ് ബോംബ് വച്ചു തകർത്തു. അമ്പതോളം ഗവേഷകരാണ് ഇതിൽ കൊല്ലപ്പെട്ടത്.
ഐക്യരാഷ്ട്ര സഭയിലും ഇന്റർനെറ്റിലും മൃഗീയ മേധാവിത്വം അമേരിക്കയ്ക്ക് ഉണ്ടായിട്ടും റഷ്യ വെറുതെയിരുന്നില്ല. കൂടുതൽ ശക്തമായ തെളിവുകൾ ഇന്റർനെറ്റിൽ പ്രചരിപ്പിക്കുകയും എല്ലാ രാജ്യങ്ങൾക്കും സൗജന്യമായി ഇവ ലഭ്യമാക്കുകയും ചെയ്തു.
അമേരിക്കയുടെ യഥാർത്ഥ മുഖം ഒരിക്കൽ കൂടി ലോകം കാണുകയാണ്. യുക്രൈനിലെ അവരുടെ രാസായുധ പരീക്ഷണങ്ങൾ വ്യക്തമായ തെളിവുകളോടെ പുറത്തു വന്നു കഴിഞ്ഞു. അമേരിക്കയുടെ വിശ്വാസീയത പൂർണ്ണമായും തകരുന്ന ചരിത്രപ്രക്രിയയ്ക്ക് വേഗത കൂട്ടാൻ ഈ സംഭവത്തിന് കഴിഞ്ഞു.