ഉപതെരഞ്ഞെടുപ്പ് അടുത്തിരിക്കെ പാലക്കാട് കോൺഗ്രസിൽ വീണ്ടും പൊട്ടിത്തെറി. സ്ഥാനാർഥി പ്രഖ്യാപനത്തിൽ അമർശം പ്രകടിപ്പിച്ച് കോൺഗ്രസ് വിടുന്നതായി കോൺഗ്രസ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയും കെഎസ് യു മുൻ ജില്ലാ പ്രസിഡന്റുമായിരുന്ന കെ എ ഷാനിബ് അറിയിച്ചു. സിപിഎമ്മിൽ ചേരാനാണ് തീരുമാനമെന്നും ഷാനിബ് പറഞ്ഞു.
സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെയാണ് പാലക്കാട് കോൺഗ്രസിൽ ഭിന്നത രൂക്ഷമായത്. കോൺഗ്രസ് വിട്ട് സിപിഎമ്മിലെത്തിയ പി. സരിന് പിന്തുണയുമായി കൂടുതൽ നേതാക്കൾ രംഗത്തെത്തുകയാണ്. പാലക്കാട് ഒരു സമുദായത്തിൽപ്പെട്ട നേതാക്കളെ പൂർണമായും കോൺഗ്രസ് തഴയുന്നു. തുടർച്ചയായി പ്രതിപക്ഷത്ത് ഇരിക്കേണ്ടി വന്നിട്ടും പാർട്ടി തിരുത്തലിന് തയാറാകുന്നില്ല. കോൺഗ്രസും ബിജെപിയും തമ്മിൽ അവിശുദ്ധ കൂട്ടുകെട്ടുണ്ട്.കോൺഗ്രസും ബിജെപിയും തമ്മിൽ അവിശുദ്ധ കൂട്ടുകെട്ടുണ്ട്. പാലക്കാട്, വടകര, ആറൻമുള ഡിലുണ്ടെന്നും ഷാനിബ് ആരോപിച്ചു.