Friday, November 22, 2024
spot_imgspot_img
HomeKerala'അല്പമെങ്കിലും അന്തസ്സ് കാണിക്കു മിസ്റ്റർ കുഴൽനാടാ'

‘അല്പമെങ്കിലും അന്തസ്സ് കാണിക്കു മിസ്റ്റർ കുഴൽനാടാ’

മൂവാറ്റുപുഴ നഗര വികസനവുമായി ബന്ധപ്പെട്ട് എംഎൽഎ മാത്യു കുഴൽ നാടനും അനുയായികളും വൻ തോതിൽ വ്യജപ്രചരണങ്ങൾ പടച്ചുവിടുന്നു. പൊള്ളയായ അവകാശ വാദങ്ങളും നുണകളും പ്രചരിപ്പിച്ച് ജനങ്ങൾക്കിടയിൽ പുകമറ സൃഷ്ടിക്കാനുള്ള തത്രപാടുകളാണ് കുഴൽ നാടനും കോൺഗ്രസിന്റെ സൈബർ ഗുണ്ടകളും സോഷ്യൽ മീഡിയയിൽ കാണിച്ചു കൂട്ടുന്നത്. കഴിഞ്ഞ രണ്ട് വർഷങ്ങളായി എംഎൽഎ ആയിരിക്കെ മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങളോടെല്ലാം കണ്ണുതിരിച്ച് നിന്ന വ്യക്തി ജനങ്ങൾക്കിടെ വിമർശനങ്ങളിൽ നിന്നും രക്ഷപ്പെടാനായാണ് തന്റെ തല്ലാത്ത വികസന പ്രവർത്തികളുടെ ഉടമസ്ഥാവകാശം സ്വന്തമാക്കാൻ പാടുപെടുന്നത്. മാത്യു കുഴൽനാടന്റെ കപട മുഖം സമൂഹത്തിന് മുന്നിൽ വലിച്ചു കീറിയതിന്റെ അരിശം തീർക്കാനായി എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുണിന് എതിരെ വൻതോതിൽ വ്യാജ പ്രചാരണങ്ങൾ നടത്തുകയാണ് എംഎൽഎയുടെ കൂലി എഴുത്തുകാർ.

നിരവധി വ്യാജ പ്രൊഫൈലുകളിൽ നിന്ന് എഐവൈഎഫ് സംസ്ഥാന പ്രസിഡന്റിനെ വ്യക്തിപരമായി അധിക്ഷേപിക്കാനായി നുണകൾ പടച്ചുവിടുകയാണ് കുഴൽനാടന്റെ പ്രൊഫഷണൽ കോൺഗ്രസ് ഗുണ്ടാസംഘം.

മുൻ എംഎൽഎ എൽദോ എബ്രാഹാം കൊണ്ടുവന്ന ബൃഹത്തായ പദ്ധതികളുൾപ്പെടെ താൻ നടപ്പിലാക്കിയതാണെന്ന തരത്തിലാണ് മാത്യു കുഴൽനാടനും സംഘവും സോഷ്യൽ മീഡിയയിൽ പ്രചാരണം നടത്തിയത്. ഇത് നുണയാണെന്ന് കഴിഞ്ഞദിവസം എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് പറഞ്ഞതാണ് കുഴൽനാടനെ പ്രകോപിപ്പിച്ചത്. കുഴൽനാടന്റെ കൂലിപ്പടയാളികളുടെ സോഷ്യൽ മീഡിയ ആക്രമണത്തിൽ പ്രതികരിച്ച് എൻ അരുൺ രംഗത്തെത്തി.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

രാഷ്ട്രീയ സംവാദത്തിൽ വ്യാജൻമാരെ രംഗത്തിറക്കി അസംബന്ധങ്ങൾ പ്രചരിപ്പിക്കുന്ന മൂവാറ്റുപുഴ MLA #മാത്യുകുഴലനാടൻ പൊതു പ്രവർത്തകർക്കു തന്നെ അപമാനമാണ്.ഫേസ് ബുക്കിലൂടെ വ്യാജ അക്കൗണ്ടുകൾ ഉപയോഗിച്ചാണ് ഈ നാണം കെട്ട പ്രവർത്തനം നടത്തിക്കൊണ്ടിരിക്കുന്നത്.
ആ ഫേസ് ബുക്ക് അക്കൗണ്ടുകൾ പരിശോധിച്ചാൽ മനസ്സിലാക്കാം ഇല്ലാത്ത ആളുകകളുടെ പേരിലുള്ള വ്യാജ അക്കൗണ്ടുകളാണ് അതെല്ലാമെന്ന്. ‘കമ്മ്യൂണിസ്റ്റ് സഖാക്കൾ ‘ എന്നു വരെ പേരിട്ടു കൊണ്ടുള്ള വ്യാജൻമാരെയാണ് കുഴലനാടൻ MLA രംഗത്തിറക്കിയിരിക്കുന്നത്. രാഷ്ട്രീയം പറയാൻ സ്വന്തം പേരും വ്യക്തിത്വമുപയോഗിക്കാൻ പോലും ഇവർക്ക് സാധിക്കുന്നില്ലല്ലോ? അൽപ്പമെങ്കിലും അന്തസ്സ് കാണിക്കൂ മിസ്റ്റർ കുഴലനാടാ..താങ്കളൊരു MLA അല്ലേ…
താങ്കൾ വ്യാജൻമാരെ രംഗത്തിറക്കുമ്പോൾ ഞാൻ നേരിട്ടു തന്നെ മറുപടി പറയും. താങ്കൾ വ്യാജ കിങ്കരൻമാരെക്കൊണ്ട് പറയിച്ചല്ലോ ‘അരുൺ ഭയന്നു വിറച്ചു കൊണ്ടാണ് Fb ൽ പ്രതികരിക്കുന്നതെന്ന് ‘ ,
പ്രായം താങ്കൾക്ക് എന്നേക്കാൾ അൽപ്പം കൂടുതലുണ്ടെങ്കിലും ഈ നാട്ടിൽ ഞാൻ പൊതുപ്രവർത്തനം തുടങ്ങിയിട് കുറേ വർഷങ്ങളായി.
മാത്യുവിന് ഇവിടെ തീരെ പരിചയം കുറവാണ്. , അതാണ് മൂവാറ്റുപുഴയിൽ കണാത്ത നാണം കെട്ട ചില പുതിയ പരിപാടികളുമായി ഇറങ്ങിയിരിക്കുന്നത്.
ഇതൊന്നും ഇവിടെ ചിലവാകാൻ പോകുന്നില്ല.
ആ ഒരോർമ്മ മാത്യുവിനും വ്യാജ കിങ്കരൻ മാർക്കും ഉണ്ടാകുന്നത് നല്ലതാണ്.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares