Thursday, November 21, 2024
spot_imgspot_img
HomeKeralaമരിച്ചയാളുടെ പേരിൽ കള്ളവോട്ട്‌: കോൺ​ഗ്രസ് പഞ്ചായത്ത് അംഗത്തിനും ബിഎൽഒയ്ക്കും എതിരെ കേസെടുത്ത് പൊലീസ്

മരിച്ചയാളുടെ പേരിൽ കള്ളവോട്ട്‌: കോൺ​ഗ്രസ് പഞ്ചായത്ത് അംഗത്തിനും ബിഎൽഒയ്ക്കും എതിരെ കേസെടുത്ത് പൊലീസ്

റന്മുളയിൽ മരിച്ചയാളുടെ പേരിൽ കള്ളവോട്ട് ചെയ്യിപ്പിച്ചകേസിൽ കോൺ​ഗ്രസ് നേതാവിനും ബിഎൽഒയ്ക്കെതിരെയും എഫ്ഐആർ രജിസ്റ്റർചെയ്ത് പൊലീസ്. കോൺഗ്രസ് മെഴുവേലി പഞ്ചായത്ത് അംഗം ശുഭാനന്ദൻ, ബിഎൽഒ അമ്പിളി എന്നിവർക്കെതിരെയാണ് ഗൂഢാലോചന നടത്തിയതിനും ആൾമാറാട്ടം നടത്തി കള്ളവോട്ട് ചെയ്യിപ്പിച്ചതിനുമാണ് കേസെടുത്തിരിക്കുന്നത്. നേരത്തെ എൽഡിഎഫ് നൽകിയ പരാതിയിൽ രണ്ട്‌ പോളിങ്‌ ഉദ്യോഗസ്ഥരും ബിഎൽഒയും ഉൾപ്പെടെ മൂന്ന്‌ പേരെ സസ്‌പെൻഡ്‌ ചെയ്‌തിരുന്നു.

ശനിയാഴ്‌ചയായിരുന്നു കള്ളവോട്ട്‌ നടന്നത്‌. ആറ്‌ വർഷം മുൻപ്‌ മരിച്ച കരിത്തോട്ട മുറിയിൽ വാഴയിൽ വടക്കേചരുവിൽ അന്നമയുടെ പേരിൽ മരുമകൾ വോട്ട്‌ ചെയ്യുകയായിരുന്നു. 85 വയസ്സിന്‌ മുകളിലുള്ളവരെ വീട്ടിലെത്തി വോട്ട്‌ ചെയ്യിപ്പിക്കുക എന്ന സംവിധാനം ദുരുപയോഗം ചെയ്‌താണ്‌ കള്ള വോട്ട്‌ നടന്നത്‌. മരിച്ച അന്നമ്മയുടെ വോട്ട്‌ മരുകൾ അന്നമ്മയാണ്‌ ചെയ്‌തത്‌. കോൺഗ്രസ്‌ പ്രവർത്തകയായ ബിഎൽഒയുടെയും കോൺഗ്രസിന്റെ വാർഡ്‌ മെമ്പറുടെയും സഹായത്തോടെയാണ്‌ കള്ള വോട നടന്നത്‌. മരിച്ചയാളുടെ പേരിൽ വോട്ടിനായി ആരാണ്‌ അപേക്ഷിച്ചതെന്ന്‌ കണ്ടെത്തണമെന്നും എൽഡിഎഫ്‌ നൽകിയ പരാതിയിൽ പറയുന്നു.

Share and Enjoy !

Shares
youngindia
youngindiahttps://youngindianews.in
Young India is a Professional News Platform. We're dedicated to providing you the truth of reality, with a focus on dependability and News Facts. We're working with passion to dedicate our efforts for the society.
RELATED ARTICLES

Most Popular

Recent Comments

Shares