ന്യൂഡല്‍ഹി: രണ്ടാം കര്‍ഷക പ്രക്ഷോഭത്തിലെ ആദ്യ രക്തസാക്ഷിയായി ഗ്യാന്‍ സിങ്. കര്‍ഷകരുടെ ഡല്‍ഹി ചലോ മാര്‍ച്ചിനിടെ പഞ്ചാബിലെ ഗുരുദാസ്പൂര്‍ ജില്ലയില്‍ നിന്നുള്ള 63കാരനായ ഗ്യാന്‍ സിങ് ടിയര്‍ ഗ്യാസ് ഷെല്‍, റബ്ബര്‍ ബുള്ളറ്റ് ആക്രമണത്തില്‍ പരിക്കേറ്റ് പട്യാല ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന അദ്ദേഹം വെള്ളിയാഴ്ച രാവിലെ 9 മണിയോടെ ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ടു. കിസാന്‍ മസ്ദൂര്‍ മോര്‍ച്ചയുടെ (കെ.എം.എം) ഘടകമായ കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് കമ്മിറ്റി (കെ.എം.എസ്.സി) അംഗമായിരുന്നു ഗ്യാന്‍ സിങ്.
കർഷക പ്രതിഷേധം തുടരുന്നതിനിടെ ശംഭു അതിർത്തിയിലാണ് മരണം സംഭവിച്ചത്. പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചപ്പോൾ കർഷകന് ആരോഗ്യപ്രശ്നം ഉണ്ടായെന്ന് കുടുംബം പറയുന്നു. പൊലീസും കർഷകരുമായുള്ള സംഘർഷത്തിനിടെ റബ്ബർ ബുള്ളറ്റ് പ്രയോഗിച്ചപ്പോൾ ഗ്യാൻ സിങിന് പരിക്കേറ്റതായും കുടുംബം പറയുന്നു. ശ്വാസതടസം രൂക്ഷമായതിനെത്തുടർന്നാണ് പുലർച്ചെ ഗ്യാൻ സിങിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കിസാൻ മസ്ദൂർ സംഘർഷ് കമ്മിറ്റി പ്രവർത്തകനായിരുന്നു ഗ്യാൻ സിങ്.
അതേസമയം, കര്‍ഷക മാര്‍ച്ചിനിടെയുണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റ മൂന്ന് കര്‍ഷകര്‍ക്ക് കാഴ്ച്ച നഷ്ടപ്പെട്ടെന്ന് പഞ്ചാബ് ആരോഗ്യമന്ത്രി ബല്‍ബീര്‍ സിങ്. കര്‍ഷകര്‍ക്കെതിരെ ഹരിയാന പൊലീസ് ജലപീരങ്കിയും കണ്ണീര്‍ വാതകവും മാത്രമല്ല പ്രയോഗിച്ചത്, ബുള്ളറ്റുകളും പെല്ലറ്റുകളും ഉപയോഗിച്ചെന്നും അദ്ദേഹം പറഞ്ഞു.