ആദ്യ ലോകസുന്ദരി കികി ഹകാൻസൺ അന്തരിച്ചു. 95 വയസായിരുന്നു.മിസ് വേൾഡ് ഓർഗനൈസേഷന്റെ ഇൻസ്റ്റഗ്രാമിലൂടെയാണ് മരണ വാർത്ത പുറത്തുവിട്ടത്. കാലിഫോർണിയയിലെ വീട്ടിൽ വെച്ചായിരുന്നു കികി ഹകാൻസണിന്റെ അന്ത്യം.
സ്വീഡനിൽ ജനിച്ച കികി ഹകാൻസൺ 1951-ൽ ലണ്ടനിൽ നടന്ന മിസ്സ് വേൾഡ് മത്സരത്തിലാണ് കിരീടം ചൂടി ചരിത്രം സൃഷ്ട്ടിച്ചത്. ഫെസ്റ്റിവൽ ഓഫ് ബ്രിട്ടന്റെ ആഘോഷങ്ങളുടെ ഭാഗമായി തുടങ്ങിയ മത്സരം പിന്നീട് മിസ് വേൾഡ് എന്നറിയപ്പെടുകയായിരുന്നു. അന്ന് ബിക്കിനിയിട്ട് കികി ഹകാൻസൺ മത്സരിച്ചത് ഏറെ വിവാദങ്ങളുണ്ടാക്കിയിരുന്നു. ബിക്കിനിയിട്ട് മിസ് വേൾഡ് കിരീടം ചൂടിയ ഒരേയൊരു വ്യക്തിയാണ് കികി ഹകാൻസൺ. അന്ന് നടന്ന മത്സരത്തിൽ ബ്രിട്ടനിൽ നിന്ന് മാത്രം 21 മത്സരാർത്ഥികളാണ് ഉണ്ടായിരുന്നത്. ബിക്കിനിയിൽ മത്സരിച്ചതുകൊണ്ട് തന്നെ സംഭവത്തിൽ അന്നത്തെ മാർപ്പാപ്പ പയസ് പന്ത്രാണ്ടാമൻ അപലപിച്ചിരുന്നു.