മൂവാറ്റുപുഴ: കഥകളുടെ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീറിൻ്റെ വിഖ്യാതമായ മുച്ചീട്ട് കളിക്കാരന്റെ മകൾ എന്ന കഥയെ ആസ്പദമാക്കി എഐവൈഎഫ് സംസ്ഥാന പ്രസിഡന്റും ചലച്ചിത്ര അക്കാദമി അംഗവുമായ എൻ അരുൺ സംവിധാനം ചെയ്യുന്ന നാടകത്തിന്റെ പ്രഖ്യാപനവും പോസ്റ്റർ പ്രകാശനവും പ്രശസ്ത സംവിധായകയും നാടക പ്രവർത്തകയുമായ പായൽ കപാഡിയ നിർവഹിച്ചു.
ലോകത്തിന് മാതൃകയായ ജീവിത സംസ്കാരം കേരളത്തിന് നേടിക്കൊടുക്കുന്നതിൽ കേരളീയ നാടക പ്രസ്ഥാനം വഹിച്ച പങ്ക് ചെറുതെല്ലെന്നും സിനിമ മേഖലയിലെ കലാകാരന്മാർ നാടകത്തിൻ്റെ ഭാഗമാകുന്നത് അഭിനന്ദനാർഹമാണെന്നും പായൽ കപാഡിയ പറഞ്ഞു. പ്രശസ്ത സിനിമ നാടക സംവിധായകൻ മനോജ് കാന, നാടക സംവിധായികയും നടിയുമായ കുക്കുപര മേശ്വരൻ, സിനിമ സംവിധായകൻ സോഹൻ സിനുലാൽ, കെഎസ്എഫ്ഡിസി ഡയറക്ടർ ജിത്തു കൊലയാട് തുടങ്ങിയവർ പങ്കെടുത്തു.
എൽദോസ് യോഹന്നാൻ നാടക തിരക്കഥ രചിച്ച നാടകത്തിന്റെ ആദ്യ പ്രദർശനം ഈ മാസം 28ന് വൈകിട്ട് 6 മണിക്ക് മൂവാറ്റുപുഴ മുനിസിപ്പൽ പാർക്കിൽ നടക്കും. സാമ്പ്രദായിക നാടക അവതരണ രീതികളിൽ നിന്നും വ്യത്യസ്തമായ ശൈലിയിൽ ആയിരിക്കും മുച്ചീട്ടു കളിക്കാരന്റെ മകൾ അരങ്ങിൽ എത്തുന്നതെന്ന് സംവിധായകൻ എൻ അരുൺ പറഞ്ഞു.