തിരുവനന്തപുരം: തെക്കൻ ജില്ലകളിലെ 7 നദികളിൽ പ്രളയസാധ്യത മുന്നറിയിപ്പ് നൽകി കേന്ദ്ര ജല കമ്മീഷൻ. പമ്പയിലും, അച്ചൻകോവിലാറിലും ജലനിരപ്പ് ഉയർന്നാൽ പ്രതിസന്ധിയാകുമെന്നും ജലകമ്മീഷൻ മുന്നറിയിപ്പ് നൽകുന്നു. എന്നാൽ വലിയ അണക്കെട്ടുകൾ നിറയുന്ന സാഹചര്യം ഇപ്പോഴില്ലെന്നും കേന്ദ്ര ജലകമ്മീൻ ഡെപ്യൂട്ടി ഡയറക്ടർ സിനി മനോഷ് പറഞ്ഞു. സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിലാണ് കേന്ദ്ര ജല കമ്മീഷൻ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
മണിമലയാറഅറിലും പ്രളയസാധ്യത തള്ളിക്കളയാൻ ആകില്ല, മണിമലയാർ ഒഴുകുന്ന കോട്ടയത്ത് പുല്ലക്കയാർ, പത്തനംതിട്ടയിൽ കല്ലൂപ്പാറ എന്നിവിടങ്ങളിൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.വാമനപുരം ,കരമന നദികളുടെ തീരത്തുള്ളവരും ജാഗ്രത പുലർത്തണമെന്ന് മുന്നറിയിപ്പിൽ പറയുന്നു.കല്ലടയാറ്റിലും പ്രളയസാധ്യത തള്ളാനാകില്ല എന്നും ജല കമ്മീഷന്റെ ബുള്ളറ്റിനിൽ വ്യക്തമാക്കുന്നു.
വലിയ ഡാമുകളിൽ ഏഴുപത് ശതമാനം നിറഞ്ഞത് ബാണാസുരസാഗർ മാത്രമാണെന്നും ,
മറ്റു ഡാമുകളിൽ നിലവിൽ പ്രതിസന്ധിയില്ലെന്നും ജല കമ്മീഷൻ പുറത്തിറക്കിയ ബുള്ളറ്റിനിൽ വ്യക്തമാക്കുന്നുണ്ട്.അതേ സമയം, ചെറിയ ഡാമുകൾ തുറക്കുന്നതിന് പ്രോട്ടോകോൾ പ്രകാരം കേന്ദ്ര ജല കമ്മീഷൻ മുന്നിറിയിപ്പ് നൽകിയിട്ടുമുണ്ട്.
അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കും മണിക്കൂറിൽ 55 കീ.മി വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.