കേന്ദ്ര സർക്കാരിന്റെ ഏജൻസികൾ മുഖേന ഭാരത് അരി വിതരണം ചെയ്യാനുള്ള നീക്കം തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ളതും ഫെഡറൽ തത്വങ്ങൾക്ക് നേരെയുള്ള കടന്നാക്രമണവുമാണെന്ന് ഭക്ഷ്യ മന്ത്രി ജി ആർ അനിൽ. കേരളത്തിലെ 57 ശതമാനം വരുന്ന ജനങ്ങളെ റേഷൻ സംവിധാനത്തിന് പുറത്താക്കുകയും ഭക്ഷ്യധാന്യ വിഹിതം വെട്ടിക്കുറയ്ക്കുകയും ചെയ്തത് കേന്ദ്രസർക്കാരാണ്.
ഭക്ഷ്യഭദ്രത ഉറപ്പുവരുത്താനാണ് ഭക്ഷ്യഭദ്രതാ നിയമം നടപ്പാക്കിയത്. ഈ നിയമപ്രകാരം സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന റേഷൻ കടകളിലൂടെയാണ് ഭക്ഷ്യധാന്യവിതരണം നടത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു.