Thursday, November 21, 2024
spot_imgspot_img
HomeKeralaമിഷൻ അരിക്കൊമ്പൻ: മോക്ഡ്രിൽ ഉടൻ നടത്താനൊരുങ്ങി വനം വകുപ്പ്

മിഷൻ അരിക്കൊമ്പൻ: മോക്ഡ്രിൽ ഉടൻ നടത്താനൊരുങ്ങി വനം വകുപ്പ്

ഇടുക്കി: മിഷൻ അരിക്കൊമ്പന് മുന്നോടിയായുള്ള മോക്ഡ്രിൽ ഉടൻ നടത്താനൊരുങ്ങി വനം വകുപ്പ്. ഇതിന്റെ ഭാ​ഗമായി വയനാട്ടിൽ നിന്നുള്ള രണ്ട് കുങ്കിയാനകളെ കൂടി ചിന്നക്കനാലിൽ എത്തിച്ചിട്ടുണ്ട്. കാട്ടാനയെ പിടികൂടാനുള്ള തയ്യാറെടുപ്പുകൾ നടത്തുന്നത് കോടതി തടഞ്ഞിട്ടില്ലെന്ന് വനം വകുപ്പ് ചീഫ് വെറ്റിനറി സർജൻ ഡോക്ടർ അരുൺ സക്കറിയ വ്യക്തമാക്കിയിട്ടുണ്ട്.

കോന്നി സുരേന്ദ്രനും, കുഞ്ചുവും പത്തുമണിയോടെ ചിന്നക്കനാലിൽ എത്തി. ദിവസങ്ങൾക്കു മുന്നേ എത്തിയ വിക്രമിനും, സൂര്യനുമൊപ്പം കുങ്കി താവളത്തിൽ ഇനി വിശ്രമം. അരികൊമ്പനെ പിടിക്കാൻ സർവ്വസന്നാഹങ്ങളും സജ്ജമായിക്കഴിഞ്ഞു. ഒരു പക്ഷേ, നാളെത്തന്നെ മോക്ഡ്രിൽ നടത്തും. കോടതിയിൽ നിന്ന് അനുകൂല വിധി വന്നാൽ ദൗത്യത്തിലേക്കും കടക്കാനാണ് തീരുമാനം.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares