Thursday, November 21, 2024
spot_imgspot_img
HomeKeralaമുൻ മന്ത്രി പ്രൊഫ. എൻ എം ജോസഫ് അന്തരിച്ചു

മുൻ മന്ത്രി പ്രൊഫ. എൻ എം ജോസഫ് അന്തരിച്ചു

കോട്ടയം: മുൻ വനം വകുപ്പ് മന്ത്രിയും ജനതാദൾ (എസ്) മുൻ സംസ്ഥാന പ്രസിഡന്റുമായിരുന്ന പ്രൊഫ. എൻ എം ജോസഫ്(79) അന്തരിച്ചു. ഇന്ന് പുലർച്ചെ മൂന്നു മണിയോടെയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് പാലാ മരിയൻ മെഡിക്കൽ സെന്ററിൽ ചികിത്സയിലായിരുന്നു. ഇന്ന് വൈകുന്നേരം 4 മണിക്ക് പാലായിലെ വസതിയിൽ പൊതുദർശനത്തിനു വെയ്ക്കും.

സംസ്കാരം നാളെ ഉച്ചകഴിഞ്ഞ് 02:00-ന് വസതിയിൽ നടക്കുന്ന പ്രാർഥനാ ശുശ്രൂഷകൾക്ക് ശേഷം ഔദ്യോഗിക ബഹുമതികളോടെ പാലാ അരുണാപുരം സെൻറ് തോമസ് പള്ളിയിൽ നടക്കും.

1987ൽ പൂഞ്ഞാറിൽനിന്ന് ജനതാപാർട്ടി പ്രതിനിധിയായാണ് എൻ എം ജോസഫ് നിയമസഭയിലെത്തിയത്. പി സി ജോർജിനെയാണ് ജോസഫ് പരാജയപ്പെടുത്തിയത്. കേരള യൂണിവേഴ്‌സിറ്റി സെനറ്റ് അംഗം, പാലാ മാർക്കറ്റിംഗ് സൊസൈറ്റി പ്രസിഡന്റ്, എകെപിസിടിഎ ജനറൽ സെക്രട്ടറി, ജനതാപാർട്ടി കോട്ടയം ജില്ലാ പ്രസിഡന്റ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

1987 മുതൽ 1991 വരെ വനം വകുപ്പ് മന്ത്രിയായിരുന്നു. ജനതാദൾ സംസ്ഥാന പ്രസിഡന്റും സെക്രട്ടറി ജനറലുമായും പ്രവർത്തിച്ചിട്ടുണ്ട്. എം പി വീരേന്ദ്രകുമാർ മന്ത്രിയായശേഷം 48 മണിക്കൂറിനകം രാജിവെച്ചതിനെത്തുടർന്നാണ് എൻ എം ജോസഫ് മന്ത്രിയാകുന്നത്.

1943 ഒക്‌ടോബർ 18 ന് ജോസഫ് മാത്യുവിന്റേയും അന്നമ്മ മാത്യുവിന്റേയും മകനായിട്ടാണ് ജോസഫിന്റെ ജനനം. ബിരുദാനന്തര ബിരുദധാരിയാണ്. ‘അറിയപ്പെടാത്ത ഏടുകൾ’ ആണ് എൻ എം ജോസഫിന്റെ ആത്മകഥ.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares