ഭോപ്പാൽ: മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ സുരേഷ് പച്ചൗരി ബിജെപിയിൽ ചേർന്നു. ഭോപ്പാലിൽ നടന്ന ചടങ്ങിലാണ് പച്ചൗരി ബിജെപി അംഗത്വം സ്വീകരിച്ചത്. മുൻ എംപി ഗജേന്ദ്ര സിങ് രാജുഖേദിയും ബിജെപിയിലെത്തി.
ഗാന്ധി കുടുംബവുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന നേതാവായ സുരേഷ് പച്ചൗരി നാലു വട്ടം രാജ്യസഭാംഗമായിരുന്നു. കേന്ദ്ര പ്രതിരോധ സഹമന്ത്രിയായും പ്രവർത്തിച്ചു.
മധ്യപ്രദേശിലെ പ്രമുഖ ഗോത്ര വിഭാഗ നേതാവായ ഗജേന്ദ്ര സിങ് രാജുഖേദി മൂന്നു വട്ടം കോൺഗ്രസ് ടിക്കറ്റിൽ ലോക്സഭയിലെത്തി. 1990ൽ ബിജെപിയിൽ ചേർന്ന ഗജേന്ദ്ര സിങ് പിന്നീട് കോൺഗ്രസിൽ തിരിച്ചെത്തിയിരുന്നു.
ഇന്നു നടന്ന ചടങ്ങിൽ ഇരുവർക്കുമൊപ്പം ഏതാനും മുൻ എംഎൽഎമാരും കോൺഗ്രസ് വിട്ട് ബിജെപിയിലെത്തി.