സേവ് ഇന്ത്യ മാർച്ചിന്റെ ഭാഗമായി എഐവൈഎഫ് മണലൂർ മണ്ഡലം യുവതി സബ്കമ്മിറ്റി കുഞ്ഞാണിയിൽ സൗജന്യ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. യുവതി സബ് കമ്മറ്റി ജില്ലാ കൺവീനർ ലിനിഷാജി ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിച്ചു.
മണ്ഡലം കൺവീനർ ബിജിത ഗിരീഷ് ആധ്യക്ഷതവഹിച്ചു സിപിഐ സംസ്ഥാന കൗൺസിൽ അംഗം രാഗേഷ് കണിയാംപറമ്പിൽ മണ്ഡലം സെക്രട്ടറി വി ആർ മനോജ് എഐവൈഎഫ് മണ്ഡലം സെക്രട്ടറി സാജൻ മുടവങ്ങാട്ടിൽ, മഹിളാസംഘം മണ്ഡലം സെക്രട്ടറി സീത ഗണേഷ് ,രാജേഷ് തെക്കെ പുരക്കൽ, ശാരി ശിവൻ, നിമ്മി എന്നിവർ സംസാരിച്ചു