Thursday, November 21, 2024
spot_imgspot_img
HomeIndiaഇടിത്തീ പോലെ ഇന്ധനവില; പിടിച്ചുകെട്ടാൻ...

ഇടിത്തീ പോലെ ഇന്ധനവില; പിടിച്ചുകെട്ടാൻ മോദിക്കുമാവില്ലേ?

യുപിഎ സർക്കാർ കേന്ദ്രം ഭരിച്ചിരുന്നപ്പോൾ 2012 മെയ് മാസത്തിൽ ഇന്ധന വില കുത്തനെ ഉയർത്തിയപ്പോൾ അതിനെ ശക്തമായി എതിർപ്പ് രേഖപ്പെടുത്തി രം​ഗത്തെത്തിയ ബിജെപി ഇപ്പോൾ എവിടെ? എന്തെ ഒന്നും പറയാത്തത്? 2014 ൽ കോൺ​ഗ്രസിന്റെ നേത്യത്വത്തിലുള്ള പതിമൂന്നാം യുപിഎ സർക്കാർ അധികാരത്തിന്റെ താക്കോൽ ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാറിനു വച്ചൊഴിഞ്ഞ് നൽകുമ്പോൾ ഡൽഹിയിൽ പെട്രോളിനു 71.41 രൂപയായിരുന്നു. ഒരു പരിധിവരെ ഇന്ധനവില വർദ്ധവ് കോൺ​ഗ്രസ് സർക്കാരിനെ അധികാരത്തിൽ നിന്നിറക്കാൻ ബിജെപി പ്രചരണ വിഷയമാക്കിയിരുന്നു. വർഷങ്ങൾക്ക് ശേഷം ഇന്ധനവിലയിലുണ്ടായ വൻ വർധനവ് മോദി സർക്കാരിന്റെ കാലത്തായപ്പൊൾ പണ്ട് പറഞ്ഞ വാ​ഗ്ദാനങ്ങളൊക്കെ എവിടെ എന്ന് ജനം ചിന്തിക്കാതെ വരില്ല. കഴിഞ്ഞ ഒമ്പത് ദിവസത്തെ മാത്രം കണക്കെടുത്താൽ എട്ട് തവണയാണ് രാജ്യത്ത് ഇന്ധനവില വർധിച്ചത്. കഴിഞ്ഞ ഒരാഴ്ചക്കിടെ പെട്രോളിനു മാത്രം 5.60 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ദിവസം പെട്രോളിന് 88 പൈസയും ഡീസലിനു 84 പൈസയുമാണ് ഇന്ധന കമ്പനികൾ വർധിപ്പിച്ചത്. നിലവിൽ കേരളത്തിൽ പെട്രോളിനു 112 രൂപയും , ഡീസലിനു 99 രൂപയുമാണ്. പാചകവാതകത്തിന്റെ വില പോലും 50 രൂപ വർധിപ്പിച്ചു.

സിപിഐ ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികളും ചില ആ​ഗോള സംഘടനകളും പ്രവചിച്ചതു പോലെ അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് കഴിഞ്ഞയുടനെ പെട്രോൾ, ഡീസൽ, പാചക വാതകം എന്നിവയുടെ വില ഉയർന്നു. തെരഞ്ഞെടുപ്പ് കാലത്ത് നാലരമാസത്തോളമാണ് ഇന്ധനവില മരവിപ്പിച്ച് നിർത്തി. അവസാന ഘട്ട വോട്ടെടുപ്പ് നടന്നുകൊണ്ടിരിക്കുന്ന വേളയിൽ സോഷ്യൽ മീഡിയയിലടക്കം വലിയ ചർച്ചയാണ് ഇതുമായി ബന്ധപ്പെട്ട് ഉണ്ടായത്”. ബിജെപിയുടെ തിരഞ്ഞെടുപ്പ് തന്ത്രം ഇന്ധനവിലയുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു” എന്നതു സംബന്ധിച്ച് ശിവസേനയുടെ രാജ്യസഭ എംപി പ്രിയങ്ക ചതുർവേദി അടുത്തിടെ ട്വിറ്ററിൽ പോസ്റ്റിട്ടിരുന്നു.

രാജ്യത്ത് ഇന്ധന വിലയടക്കം കുതിച്ചുയരുന്നത് തടയണമെങ്കിൽ ഇനി തെരഞ്ഞെടുപ്പ് കമ്മീഷൻ വിചാരിക്കണമെന്നും അദ്ദേഹം വിചാരിച്ചാലെ ഇതു പിടിച്ചു നിർത്താനാവുവെന്നും അദ്ദേഹം കുറിച്ചു. വരാനിരിക്കുന്ന സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പുകളുടെ ഷെഡ്യൂൾ ഉടൻ പ്രഖ്യാപിക്കണമെന്നും എങ്കിൽമാത്രമേ വിലക്കയറ്റം ബിജെപിക്ക് തടയാൻ സാധിക്കുവെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിപക്ഷത്തിരിക്കുമ്പോൾ, വിലക്കയറ്റത്തിന്റെ കാര്യത്തിൽ, പ്രത്യേകിച്ച് ഇന്ധനങ്ങളുടെ കാര്യത്തിൽ സർക്കാരിനെതിരെ ആഞ്ഞടിക്കാനുള്ള അവസരം ബിജെപി ഒരിക്കലും പാഴാക്കിയില്ല. അന്ന് കോൺഗ്രസ് പാർട്ടിക്കെതിരായ ആക്രമണത്തിനുള്ള പ്രധാന ആയുധമാക്കിയാണ് ബിജെപി ഉയർത്തിയിരുന്നത്.

2014 ൽ അധികാരത്തിലേറുന്നതിനു മുന്നെ ബിജെപി നേതാക്കൾ പെട്രോൾ വിലവർദ്ധനവിൽ നടത്തിയ പ്രതികരണങ്ങൾ ചുവടെ ചേർക്കുന്നു

പ്രധാനമന്ത്രിയായി അധികാരത്തലേറും മുമ്പ് ഇന്ധനവില വർദ്ധനവിനെക്കുറിച്ച് നരേന്ദ്ര മോദി പങ്കുവച്ച ട്വീറ്റ്.
കേന്ദ്രമന്ത്രി സ്മൃതി ഇറാനി 2014ൽ തങ്ങളുടെ പാർട്ടി അധികാരത്തിലേറുന്നതിന് മുമ്പ് ഇന്ധനവില വർദ്ധനവിനെക്കുറിച്ച് പറഞ്ഞത്.

എന്നാൽ, അധികാരത്തിലെത്തിയതിന് ശേഷം ഈ വില നിയന്ത്രിച്ച് നിർത്താൻ ബിജെപി സർക്കാരിനു കഴിഞ്ഞിട്ടില്ല. “സർക്കാരിന്റെ പരാജയം” എന്നതിനുപകരം, ഇന്ധനങ്ങളുടെ വില കുതിച്ചുയരുന്നതിന് “ആഗോളതലത്തിൽ ഏർപ്പെട്ട തടസ്സമാണ് ” എന്ന മുട്ടാപ്പോക്ക് ന്യായമാണ് ബിജെപി ഇപ്പോൾ ഉയർത്തിയിരിക്കുന്നത്.

1951ൽ പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റുവിന് കൊറിയൻ യുദ്ധം ഇന്ത്യൻ പണപ്പെരുപ്പത്തെ ബാധിക്കുമെന്ന് പറഞ്ഞിരുന്നു. എന്നാൽ ഇന്ന് ഉക്രെയ്‌ൻ യുദ്ധം നമ്മെ ബാധിക്കുന്നുവെന്ന് ബിജെപി സർക്കാർ പറയുമ്പോൾ അത് അംഗീകരിക്കാനാവില്ലെന്നും എന്തിനാണ് പ്രതിപക്ഷം ശഠിക്കുന്നതെന്ന് ധനമന്ത്രി നിർമല സീതാരാമൻ ലോക്‌സഭയിൽ പറഞ്ഞു.
ഇന്ധനവിലയിലുണ്ടായ വർധനവ് സാധാരണക്കാർക്ക് അധിക ഭാരമായി അനുഭവപ്പെടില്ലെന്നാണ് ധനമന്ത്രി പറയുന്നത്. ആഗോളതലത്തിൽ യുദ്ധസമാനമായ സാഹചര്യം നിലനിൽക്കുന്നതാണ് വിലക്കയറ്റത്തിനു കാരണമെന്ന് ഓർക്കണം. അല്ലാതെ തെരഞ്ഞെടുപ്പുമായി ഇതിനു യാതൊരു ബന്ധവുമില്ല എന്നു നിർമ്മല സീതാരാമൻ പറഞ്ഞു.

വിലക്കയറ്റത്തെക്കുറിച്ച് ചോദിക്കുമ്പോൾ ബിജെപിയിലെ ഒരു സംഘം നേതാക്കൾ മൗനം പാലിക്കുമ്പോൾ, മറുവശത്ത്, വിലക്കയറ്റത്തിന്റെ കാരണം വിശദീകരിക്കാൻ ബിജെപി നേതാക്കൾ കാലാകാലങ്ങളിൽ വികലമായ യുക്തികൾ നിരത്തുകയാണ്.2021 ൽ അന്നത്തെ പെട്രോളിയം മന്ത്രിയായിരുന്ന രാമേശ്വർ ടെലി പറഞ്ഞത് കോവിഡ് പ്രതിരോധ വാക്സിനുകൾ നൽകാൻ സർക്കാരിനെ സഹായിക്കാൻ രാജ്യത്ത് ഉയർന്നു വരുന്ന സാമ്പത്തിക പ്രതിസന്ധി ജനം സഹിക്കണമെന്നാണ്.

രാജ്യത്തെ ഇന്ധനവില ഉയർന്നതല്ലെന്ന സമ്മതിച്ച ടെലി അന്ന് പറഞ്ഞത് കേന്ദ്ര സർക്കാർ സൗജന്യ വാക്സിൻ നൽകുമെന്ന് ജനങ്ങൾക്ക് ഉറപ്പ് നൽകിയപ്പോൾ അതിനുള്ള പണം സമാഹരിക്കാനാണ് വിലയുയർത്തിയതെന്നാണ്.

വാസ്തവത്തിൽ കോടിക്കണക്കിനു ഇന്ത്യക്കാരെ കഷ്ടപാടിലേക്ക് തള്ളിവിട്ട നോട്ട് നിരോധനത്തിനു ശേഷം ബിജെപിയുടെ കേന്ദ്ര- സംസ്ഥാന മന്ത്രിമാർ ലജ്ജയില്ലാതെ നടത്തു പൊട്ടത്തരങ്ങൾമാത്രമാണിതെല്ലാം.

ഇന്ധനവില വിശദീകരിക്കാൻ ബിജെപി പ്രയോഗിക്കുന്ന മറ്റൊരു പ്രതിരോധം, മുൻ കോൺഗ്രസ് സർക്കാർ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി തകർത്തെറി‍ഞ്ഞിരുന്നെന്നും അതിൽ നിന്നും രാജ്യത്തെ രക്ഷിക്കാൻ നിലവിലെ സർക്കാരിന് പെട്രോളിനും ഡീസലിനും ഉയർന്ന നികുതി നിലനിർത്തുകയല്ലാതെ മറ്റ് മാർഗമില്ലെന്നുമാണ്.

ഇന്ധന വില വർധനവിന് മോദി സർക്കാർ “അന്താരാഷ്ട്ര സാഹചര്യത്തെ” കുറ്റപ്പെടുത്താമെങ്കിലും, അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വിലകുറയുമ്പോൾ അദ്ദേഹത്തിന്റെ സർക്കാർ അപ്പോഴും പെട്രോളിനും ഡീസലിനും ഉയർന്ന നികുതി ചുമത്തുന്നത് തുടരുന്നു എന്നതാണ് വസ്തുത.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares